കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

ബെംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്.
മലയാളിയായ എന്‍ എ ഹാരിസിന്റെ വീട്ടിലാണ് റെയ്ഡ്. ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന.

സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് ആറ് മണിയോടെ ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്.

ആറ് വര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

മക്കളായ മൊഹമ്മദ് ഹാരിസ് നാലപ്പാട്, ഒമര്‍ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts