ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

ബെംഗളൂരു: മലയാളി യുവതിയെ ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനിയായ കാർത്തികയുടെ മരണത്തിലാണ് കുടുംബം ​ദുരൂഹത ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് കാർത്തികയെ ബെംഗളൂരുവിലെ ഫ്ലാറ്റിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കാർത്തികയുടെ ഭർത്താവ് നിഖിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിക്കുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

ഭർത്താവ് നിഖിലിനും നാല് വയസ്സുള്ള മകൾക്കും ഒപ്പമായിരുന്നു ബെം​ഗളുരുവിൽ കാർത്തികയുടെ താമസം. സംഭവദിവസം അമ്മ ഇന്ദിര കുമാരിയുമായി കാർത്തിക ഫോണിൽ സംസാരിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ജോലി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് എത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

അതിന് ശേഷമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയപ്പോൾ കുളിമുറിയുടെ വാതിൽ തുറന്ന നിലയിലായിരുന്നുവെന്നും, മരണസമയത്ത് നിഖിൽ ഫ്ലാറ്റിന് സമീപം ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. എട്ട് വർഷം മുമ്പാണ് പട്ടം സ്വദേശിയായ നിഖിലും കാർത്തികയും വിവാഹിതരായത്. ഐടി മേഖലയിലുള്ള ജോലിയാണ് നിഖിലിന്. ഇടക്കാലത്ത് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

മെക്‌സിക്കോയിൽ ജോലി സംബന്ധമായി പോയി വന്നതിന് ശേഷം നിഖിൽ മകളോട് അകന്നുപോയതായും അവർ ആരോപിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തിക അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും കുടുംബത്തിന് കൈവശമുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.
അതേസമയം, കേസിൽ ബെംഗളൂരു പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന വിമർശനവും കുടുംബം ഉന്നയിക്കുന്നു. സംഭവത്തിൽ സമഗ്രവും നീതിപൂർണ്ണവുമായ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts