പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

കാസർകോട്: സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും ഇന്ന് വിവാഹിതരാകും. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ഇന്ന് രാവിലെ 11 മണിക്കാണ് വിവാഹ ചടങ്ങുകൾ നടക്കുക.

തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ, കോളജ് അധ്യാപക ജോലിക്ക് വേണ്ടി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിലെ പ്രതിയായതിനെ തുടർന്ന് വലിയ രാഷ്ട്രീയ വിവാദങ്ങളും നിയമനടപടികളും നേരിട്ടിരുന്നു. നിലവിൽ കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ് വിദ്യ.

  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർഷോ എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി പി.ജി വിദ്യാർത്ഥിയായിരുന്നുവെങ്കിലും പിന്നീട് പഠനം പൂർത്തിയാക്കാതെ ഉപേക്ഷിക്കുകയായിരുന്നു. തീർത്തും ലളിതമായ ചടങ്ങുകളോടെയായിരിക്കും ഇരുവരുടെയും വിവാഹമെന്നാണ് സൂചന.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts