വ്യാജടിക്കറ്റിൽ വിമാനത്താവളത്തിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : പെൺസുഹൃത്തിനെ യാത്രയാക്കാൻ വ്യാജടിക്കറ്റിൽ ബെംഗളൂരു വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

നഗരത്തിലെ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന പ്രകാർ (25) ആണ് അറസ്റ്റിലായത്.

ഡൽഹിയിലേക്ക് പോകുന്ന പെൺസുഹൃത്തിനൊപ്പം വിമാനത്താവളത്തിൽ വന്നതായിരുന്നു പ്രകാർ.

എന്നാൽ, പെൺസുഹൃത്തിന്റെ വിമാനടിക്കറ്റിൽ കൃത്രിമംകാട്ടി യുവാവും വിമാനത്താവളത്തിൽ പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

പെൺസുഹൃത്ത് വിമാനത്തിൽ കയറിയതോടെ പുറത്തേക്ക് വരാനൊരുങ്ങിയ പ്രകാറിനെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

വിമാനത്തിൽ നിന്നിറങ്ങി പുറത്തേക്ക് പോവുകയാണെന്നാണ് യുവാവ് ആദ്യം പറഞ്ഞത്.

കൂടുതൽ ചോദ്യം ചെയ്തപ്പോൾ ആണ് സത്യം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us