മമത ബാനർജിക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിൽ ചികിത്സയിൽ. ട്രെഡ് മില്ലിൽ വർക്കൗട്ട്‌ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റ മമതയെ അഭിഷേക് ബാനർജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് ആണ് വിവരം പങ്കുവെച്ച് എത്തിയത്. നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും മുഖത്ത് രക്തവുമായി ആശുപത്രി കിടക്കയിൽ കിടക്കുന്ന മമത ബാനർജിയെ ചിത്രത്തിൽ കാണാം.

Read More

റമദാൻ സംഗമം ഇരുപത്തഞ്ചാം വർഷത്തിലേക്ക്

ബെംഗളൂരു: ഇരുപത്തി അഞ്ചാം വാർഷികത്തിലെത്തി നിൽക്കുന്ന റമദാൻ സംഗമത്തിന് സമാരംഭം കുറിച്ച് യൂത്ത് മീറ്റ്. ‘ലൈറ്റ് അപോൺ ലൈറ്റ്’ (വെളിച്ചത്തിനുമേൽ വെളിച്ചം) എന്ന പ്രമേയത്തിൽ വൈകീട്ട് ആറു മുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ യുവസമൂഹം ഒത്തുചേർന്നു. സമകാലീന ഇന്ത്യയിലെ മുസ്‍ലിം പ്രതിനിധാനം എന്ന വിഷയത്തിൽ ഓപ്പൺ പാർലമെന്റ് അരങ്ങേറി. ശനിയാഴ്ച ഉച്ചക്കു ഒന്നുമുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമം മുഖ്യ സെഷനിൽ ജമാഅത്തെ ഇസ്‍ലാലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി മുഖ്യാതിഥിയാവും. കർണാടക നിയമസഭ സ്പീക്കർ യു.ടി.…

Read More

ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ സംഗമം മാർച്ച് 17 ന് 

ബെംഗളൂരു: മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടക്കുന്ന ഇഫ്താർ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഏരിയ കൺവൻഷനുകളുടെ പരിസമാപ്തി കൂടിയാണ് ഈ സംഗമം. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പണ്ഡിതൻ ഹാരിസ് ബിൻ സലീം പ്രമേയാവതരണം നടത്തും. തുടർന്നുള്ള വിജ്ഞാന സദസ്സിൽ, ‘മരണം വിളിപ്പാടകലെ’ – നിസാർ സ്വലാഹി, ‘നോമ്പിൻ്റെ ലക്ഷ്യം’ – ഫിറോസ് സ്വലാഹി, ‘ഖുർആനിനെ ചേർത്ത് പിടിക്കാം’ – ബിലാൽ കൊല്ലം എന്നിവർ…

Read More

കുരുതിക്കളമായി നഗരത്തിലെ റോഡുകൾ; രണ്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 174 അപകടമരണങ്ങൾ

ബെംഗളൂരു : വാഹനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം ബെംഗളൂരുവിലെ വാഹനാപകടങ്ങളും വർധിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നഗരത്തിലുണ്ടായത് 174 അപകടമരണങ്ങളാണ്. അതിവേഗതയും ഗതാഗതനിയമങ്ങൾ പാലിക്കാത്തതുമാണ് അപകടങ്ങളുണ്ടാകുന്നതിന്റെ പ്രധാനകാരണമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. അപകടങ്ങളിൽ മരിച്ചവരിൽ മലയാളികളും ഉൾപ്പെടും. ഫെബ്രുവരി 19-നാണ് കൊല്ലം സ്വദേശികളായ ആൽബി ജി. ജേക്കബ്, എസ്. വിഷ്ണുകുമാർ എന്നിവർ ബെംഗളൂരുവിലെ ബൊമ്മനഹള്ളിക്കുസമീപം ബൈക്കപകടത്തിൽ മരിച്ചത്. ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള പാതയിലാണ് ഏറ്റവുംകൂടുതൽ അപകടങ്ങളുണ്ടാകുന്നത്. തൊട്ടുപിന്നാലെ കെങ്കേരി- നൈസ് റോഡ് പാതയാണ്. ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതെന്നും ട്രാഫിക് പോലീസ് പറയുന്നു. വാഹനമിടിച്ച്…

Read More

യെഡിയൂരപ്പയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഈശ്വരപ്പ

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മകന് സീറ്റ് നിഷേധിച്ചതില്‍ യെഡിയൂരപ്പയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെഎസ് ഈശ്വരപ്പ. തന്റെ മകന് ഈ സീറ്റ് യെഡിയൂരപ്പ വാഗ്ദാനം ചെയ്തിരുന്നതായി ഈശ്വരപ്പ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കാണ് സീറ്റ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സൂചകമായി യെഡിയൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്രയ്‌ക്കെതിരെ ശിവമോഗ സീറ്റില്‍ മത്സരിക്കാന്‍ മകന്‍ കന്തേഷിനോട് അനുയായികള്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഹവേരി ലോക്സഭാ സീറ്റ് കന്തേഷിന് നല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ വാഗ്ദാനം ചെയ്തെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണവും ആരംഭിച്ചിരുന്നു. ഒടുവില്‍…

Read More

ആദായ വിൽപ്പന; ഒരിക്കൽ മാത്രമണിഞ്ഞ നവ്യ നായരുടെ സാരികൾ വിൽപ്പനയ്ക്ക്

സാരി ധരിച്ചാൽ അതിസുന്ദരിയായി കാണപ്പെടുന്ന താരമാണ് നവ്യ നായർ. പ്രധാനപ്പെട്ട പല പരിപാടികളിലും നവ്യക്ക് സാരി നിർബന്ധമാണ്. പ്രത്യേകിച്ചും നൃത്തവുമായി ബന്ധപ്പെട്ട പരിപാടികൾക്ക്. പട്ടുസാരി ചുറ്റിയ നവ്യയുടെ ചിത്രങ്ങളും വീഡിയോസും അവരുടെ ഇൻസ്റ്റഗ്രാം പേജിൽ നോക്കിയാൽ കാണാൻ സാധിക്കും. അത്രയും കണ്ടാൽ തന്നെ മനസിലാക്കാം നവ്യയുടെ സാരി പ്രേമം എത്രത്തോളം ഉണ്ടെന്ന് ആ സാരികൾ എല്ലാം തന്റെ അലമാരിയിൽ അടുക്കി സൂക്ഷിക്കാൻ നവ്യ തയാറല്ല. പ്രത്യേകിച്ചും ആരും കൊതിക്കുന്ന കാഞ്ചീപുരം സാരികൾ. ഇനി ആ സാരികൾ ആരാധകർക്കും സാരി പ്രേമികൾക്കും സ്വന്തമാക്കാം. അതിനുള്ള അവസരം…

Read More

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍

പൂനെ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍. പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിഭാ പാട്ടിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ പാട്ടില്‍. ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായ ഇവര്‍ 2007 മുതല്‍ 2012വരെ സേവനം അനുഷ്ഠിച്ചു. അതേസമയം മുന്‍രാഷ്ട്രപതി ചികിത്സയിലാണെന്നും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 1991 മുതല്‍ 1996 വരെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള ലോക്സഭാ എംപിയായും പിന്നീട് 2004 മുതല്‍ 2007…

Read More

സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ദ്രൗപദി മുർമു നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ ഇന്നാണ് പാർലമെന്റില്‍ നടന്ന ചടങ്ങില്‍ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, വൈസ് പ്രസിഡന്റ് ജഗ്ദീപ് എന്നിവർ സത്യപ്രതിജ്ഞാ വേളയില്‍ സന്നിഹിതരായി. സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് സുധാ മൂർത്തിയുടേതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. രാഷ്‌ട്രപതി സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും രാജ്യസഭയിലെ സുധാ…

Read More

വിദേശ വനിത ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: വിദേശ വനിത ബെംഗളൂരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. 37 കാരിയായ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ സറീനയെയാണ് ബെംഗളൂരുവിലെ സേശാദ്രിപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൂറിസ്റ്റ് വിസയില്‍ നാലു ദിവസം മുന്‍പാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോറില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഫോറന്‍സിക് സംഘമെത്തി മുറി…

Read More

ബെംഗളൂരു-ധർമ്മപുരി-ഹൊസൂർ: 2,500 കോടി രൂപയുടെ റെയിൽവേ ലൈൻ ഉടൻ സ്ഥാപിക്കും

ബെംഗളൂരു: ദക്ഷിണ റെയിൽവേയുടെ ധർമപുരി-ഹൊസൂർ-ബെംഗളൂരു സെക്ഷനിൽ 2500 കോടി രൂപ ചെലവിൽ പുതിയ പാത സ്ഥാപിക്കും. ആർഎൻ സിംഗ് നൽകിയ വിവരമനുസരിച്ച്, വിശദമായ പദ്ധതി റെയിൽവേ ബോർഡിന് അയച്ചതായി ജനറൽ മാനേജർ (സതേൺ റെയിൽവേ) അറിയിച്ചു. മറ്റ് നിരവധി റെയിൽ പദ്ധതികളും ഉദ്ഘാടനത്തിന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആർഎൻ സിംഗ് നൽകിയ വിവരമനുസരിച്ച്, ചെന്നൈയിൽ നിന്ന് മൈസൂരുവിലേക്കുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.

Read More
Click Here to Follow Us