ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ സംഗമം മാർച്ച് 17 ന് 

ബെംഗളൂരു: മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടക്കുന്ന ഇഫ്താർ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഏരിയ കൺവൻഷനുകളുടെ പരിസമാപ്തി കൂടിയാണ് ഈ സംഗമം.

ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പണ്ഡിതൻ ഹാരിസ് ബിൻ സലീം പ്രമേയാവതരണം നടത്തും.

  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും

തുടർന്നുള്ള വിജ്ഞാന സദസ്സിൽ, ‘മരണം വിളിപ്പാടകലെ’ – നിസാർ സ്വലാഹി, ‘നോമ്പിൻ്റെ ലക്ഷ്യം’ – ഫിറോസ് സ്വലാഹി, ‘ഖുർആനിനെ ചേർത്ത് പിടിക്കാം’ – ബിലാൽ കൊല്ലം എന്നിവർ സംസാരിക്കും.

കുട്ടികളുടെ സർഗ്ഗാത്മകത മാറ്റുരയ്ക്കുന്ന “റയ്യാൻ സർഗ്ഗ വിരുന്ന്” അംജദ് മദനി നയിക്കും.

മത്സരങ്ങളിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കുട്ടികൾ ഉച്ചക്ക് 2 മണിക്ക് സംഗമ നഗരിയിൽ വച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts