പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു; ബെംഗളൂരുവിലെ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ

ബെംഗളൂരു: വ്യാഴാഴ്ച കോളേജിൽ നടന്ന പരിപാടിക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതിന് മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ.

മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മുദ്രാവാക്യം വിളിച്ചു, മറ്റൊരാൾ കൂടാതെ മുദ്രാവാക്യം വിളിക്കാൻ രണ്ടുപേരെയും പ്രോത്സാഹിപ്പിക്കുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വീഡിയോ പിന്നീട് സുഹൃത്തുക്കൾക്കിടയിൽ പങ്കുവെക്കുകയും അത് വൈറലാവുകയും ചെയ്തു. ബെംഗളൂരുസ്വദേശി ആര്യൻ, ദാവൻഗരെ സ്വദേശി റിയ രവിചന്ദ്ര, ആന്ധ്രാപ്രദേശ് സ്വദേശി ദിനകർ എന്നിവരാണ് പിടിയിലായ വിദ്യാർഥികൾ. ആര്യനും റിയയും മുദ്രാവാക്യം വിളിച്ചപ്പോൾ ദിനകർ അത് റെക്കോർഡ് ചെയ്തു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

വ്യാഴാഴ്ച കോളേജിൽ നടന്ന സാംസ്‌കാരികോത്സവത്തിനിടെയാണ് സംഭവം. മൂവരും ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് മൂവരും. തങ്ങൾ മുദ്രാവാക്യം വിളിക്കുകയും അത് തമാശയ്ക്ക് റെക്കോർഡ് ചെയ്യുകയും ചെയ്തതാണെന്നും ഗൂഢലക്ഷ്യമൊന്നുമില്ലെന്നും അവർ പോലീസിന് നൽകിയ മൊഴി. മൂന്ന് പേർക്കെതിരെയും ഐപിസി 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി ഡിസിപി (വൈറ്റ്ഫീൽഡ് ഡിവിഷൻ) എസ് ഗിരീഷ് പറഞ്ഞു.

മാറത്തഹള്ളി പോലീസ് പരിധിയിലാണ് എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്. മുദ്രാവാക്യം വിളികളോടെ നിരവധി വിദ്യാർഥികൾ ചുറ്റും തടിച്ചുകൂടിയിരുന്നു. അവരിൽ ചിലർ ആര്യനെ മർദിക്കുകയും മാപ്പ് പറയിക്കുകയും കർണാടക അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് ആരുടെയും വികാരം വ്രണപ്പെടുത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഇത് മണ്ടത്തരമായിപ്പോയെന്നും മാപ്പ് പറയുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

വീഡിയോ കണ്ട ഏതാനും യുവാക്കളെയും വിദ്യാർത്ഥികളെയും പോലീസ് ചോദ്യം ചെയ്തു. മാറത്തഹള്ളി പോലീസ് വീഡിയോ പരിശോധിച്ച ശേഷം മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts