നന്ദിനി ബ്രാൻഡിൽ രണ്ട് പുതിയ മധുര ഉൽപ്പന്നങ്ങൾ പുറത്തിറക്കി മൻമുൾ

ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ പാൽ യൂണിയനുകളിലൊന്നായ മണ്ഡ്യ മിൽക്ക് യൂണിയൻ (മൻമുൾ) പനീർ നിപ്പട്ടും സ്പെഷ്യൽ മിൽക്ക് ബർഫി എന്നിങ്ങനെ രണ്ട് പുതിയ നന്ദിനി ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. മണ്ഡ്യ ജില്ലയിലെ മൻമുൾ ഓഫീസിൽ നടന്ന ചടങ്ങിലാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്.

കർണാടക മിൽക്ക് ഫെഡറേഷന്റെ ബ്രാൻഡായ നന്ദിനിക്ക് കീഴിൽ 140 ഓളം പാലുൽപ്പന്നങ്ങൾ വിപണിയിലുണ്ട്. ബദാം ബർഫി, കശുവണ്ടി ബർഫി, ചോക്കലേറ്റ് ബർഫി, മൈസൂർ പാക്ക്, ബേസൻ ലഡൂ, ഡ്രൈ ഫ്രൂട്ട് ബർഫി, ധാർവാഡ് പേഡ, മിൽക്ക് പേഡ, ജാമൂൺ, റോസോഗൊല്ല തുടങ്ങിയ മധുരപലഹാരങ്ങളാണ് നന്ദിനി ബ്രാൻഡിൽ വിൽക്കുന്നത്.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

കെഎംഎഫ് അടുത്തിടെ കന്നഡ നടൻ ശിവരാജ് കുമാറിനെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തു. അന്തരിച്ച നടന്മാരായ പുനീത് രാജ്കുമാറും രാജ്കുമാറും വർഷങ്ങളോളം നന്ദിനിയുടെ ബ്രാൻഡ് അംബാസഡർമാരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts