തിരുവനന്തപുരം: ആകാശക്കാഴ്ചകളിൽ വീണ്ടും വിസ്മയം തീർക്കാൻ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം. ഈസ്റ്റേൺ ഡെലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാമത്തെ സൂപ്പർ മൂന്നാണ് ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ ദൃശ്യമാകുന്നത്. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസമാണിത്. മാസത്തിൽ രണ്ടുതവണ വരുന്ന പൂർണ്ണചന്ദ്ര പ്രതിഭാസത്തെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ കൂടുതൽ വലുപ്പത്തിലും വെളിച്ചത്തിലും കാണാൻ കഴിയും. ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തേയും വ്യാഴാഴ്ച…
Read MoreDay: 30 August 2023
കേരളത്തിൽ ഓണത്തിന് കുടിച്ചു തീർത്തത് 665 കോടിയുടെ മദ്യം
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് മദ്യ വില്പനയിൽ റെക്കോഡ് വരുമാനം. 665 കോടിയുടെ മദ്യമാണ് വിറ്റത്. ഓണക്കാലത്ത് എട്ട് ദിവസത്തെ വരുമാനമാണിത്. കഴിഞ്ഞവർഷം ഇത് 624 കോടി രൂപയായിരുന്നു. കഴിഞ്ഞ തവണ 700 കോടി രൂപയാണ് മദ്യവിൽപനയിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 41 കോടി രൂപയാണ് എട്ട് ദിവസം കൊണ്ട് ഉണ്ടായത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ…
Read Moreപ്രമുഖ നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി
കൊച്ചി: മലയാളികളുടെ പ്രിയ നടി നവ്യ നായരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറായ സച്ചിനെ ജൂൺ 27ന് ലഖ്‌നൗവിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. സച്ചിൻ സാവന്ത് നവ്യക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചിരുന്നതായി കണ്ടെത്തിയെന്ന് ഇഡി പറഞ്ഞു. ഇരുവരുടെയും ഫോൺ വിവരങ്ങളും വാട്സാപ്പ് സന്ദേശങ്ങളും…
Read Moreനഗരത്തിൽ ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തലയടിച്ച് വീണ കണ്ടക്ടർ മരിച്ചു
ബെംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് വീണ് കണ്ടക്ടർ മരിച്ചു. ബഗലക്കോട്ട് സ്വദേശിയാണ് മരിച്ച ഈരയ്യ (23). നഗരത്തിലെ നന്തൂർ സർക്കിളിലാണ് സംഭവം നടന്നത്. ബസിന് സമീപമുണ്ടായിരുന്ന കാറിന്റെ ഡാഷ്‌ബോർഡ് ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. റോഡിൽ വീഴുന്നതിന് മുമ്പ് ഈരയ്യ സ്വകാര്യ ബസിന്റെ ഫുട്‌ബോർഡിൽ നിൽക്കുകയായിരുന്നു. ബസ് അമിതവേഗതയിൽ കുത്തനെ തിരിഞ്ഞതോടെ ഈരയ്യയുടെ ബാലൻസ് തെറ്റി. ഈരയ്യ റോഡിൽ തലകുത്തി വീഴുകയായിരുന്നു. കണ്ടക്ടറെ ഉടൻ തന്നെ ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റി, അവിടെ വച്ച് ഈരയ്യ മരണത്തിന് കീഴടങ്ങി. സൂറത്ത്കല്ലിലെ ഒരു വീട്ടിലാണ്…
Read Moreഓണാഘോഷത്തിന് ഇടയിൽ അൽപ്പം “പട്ടിഷോയും”; ജീപ്പിന്റെ ബോണറ്റിലിരുത്തി കുട്ടിയുമായി അപകട യാത്ര നടത്തിയ അച്ഛൻ അറസ്റ്റില്‍
തിരുവനന്തപുരം: ഓണാഘോഷ യാത്രയ്ക്ക് ഇടയിൽ കുട്ടിയെ വാഹനത്തിന്‍റെ ബോണറ്റിലിരുത്തി സവാരി നടത്തിയതിന് ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലിൽ നിന്നും വാടകയ്ക്കെടുത്ത ജീപ്പിലാണ് ഇന്നലെ കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ രീതിയിൽ മേനകുളം മുതൽ വെട്ടുറോഡ് വരെയുള്ള റൂട്ടിൽ ആഘോഷയാത്ര നടത്തിയത്. കഴക്കൂട്ടം സ്വദേശി സോജുവിന്‍റെ മകനെയാണ് ജീപ്പിന്‍റെ ബോണറ്റിലിരുത്തിയത്. ഡ്രൈവർക്കും അച്ഛനും പുറമെ വാഹനവും കഴക്കൂട്ടം പൊലീസ് അറസ്റ്റ് കസ്റ്റഡിയിലെടുത്തു. തുറന്ന ജീപ്പിന്‍റെ ബോണറ്റിൽ കുട്ടിയെ ഇരുത്തിയ ശേഷം യാത്ര നടത്തിയ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാർ പകർത്തി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്…
Read Moreഇന്ന് രാത്രി ആകാശത്തിൽ നാല് പൂർണ ചന്ദ്രൻ ശേഷം വരുന്ന അത്ഭുത കാഴ്ച കാണാം; ഇനി ഈ വിസ്മയം കാണണമെങ്കിൽ 14 വർഷം കാത്തിരിക്കണം
ആകാശത്ത് വിസ്മയം തീർക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ബ്രാഹ്മണ പദത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.30ന് ആവും കാണാൻ സാധിക്കുക. അതേസമയം ഇന്ത്യയിൽ ഇന്ന് രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂൺ പാരമ്യത്തിൽ എത്തുക നാളെ രാവിലെ 7.30 ഓടെയാകും. സൂപ്പർ ബ്ലൂ മൂൺ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ 30 – 40 % അധികം വലുപ്പത്തിലും…
Read Moreസംസ്ഥാനത്ത് വീണ്ടും ദുരഭിമാനകൊല; മകളെ അച്ഛൻ ചവിട്ടിക്കൊന്നു
ബെംഗളൂരു : മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് 19-കാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി. കൊലാറിലെ തോട്ലി സ്വദേശി രമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമ്യയുടെ അച്ഛൻ വെങ്കടേഷ് ഗൗഡ, ഇയാളുടെ സഹോദരങ്ങളായ മോഹൻ ഗൗഡ, ചൗദെ ഗൗഡ എന്നിവരെ കോലാർ പോലീസ് അറസ്റ്റ് ചെയ്തു. സമീപഗ്രാമത്തിലെ യുവാവുമായുള്ള രമ്യയുടെ ബന്ധം വെങ്കടേഷ് ഗൗഡ എതിർത്തിരുന്നതായി പോലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇത് വകവെക്കാതെ ഇരുവരും ബന്ധം തുടർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകൾ ഫോണിൽ യുവാവുമായി സംസാരിച്ചുകൊണ്ടിരുന്നതാണ് വെങ്കിടേഷിനെ പ്രകോപിപ്പിച്ചത്.…
Read Moreനന്ദിനി ബ്രാൻഡിൽ രണ്ട് പുതിയ മധുര ഉൽപ്പന്നങ്ങൾ പുറത്തിറക്കി മൻമുൾ
ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ പാൽ യൂണിയനുകളിലൊന്നായ മണ്ഡ്യ മിൽക്ക് യൂണിയൻ (മൻമുൾ) പനീർ നിപ്പട്ടും സ്പെഷ്യൽ മിൽക്ക് ബർഫി എന്നിങ്ങനെ രണ്ട് പുതിയ നന്ദിനി ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. മണ്ഡ്യ ജില്ലയിലെ മൻമുൾ ഓഫീസിൽ നടന്ന ചടങ്ങിലാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്. കർണാടക മിൽക്ക് ഫെഡറേഷന്റെ ബ്രാൻഡായ നന്ദിനിക്ക് കീഴിൽ 140 ഓളം പാലുൽപ്പന്നങ്ങൾ വിപണിയിലുണ്ട്. ബദാം ബർഫി, കശുവണ്ടി ബർഫി, ചോക്കലേറ്റ് ബർഫി, മൈസൂർ പാക്ക്, ബേസൻ ലഡൂ, ഡ്രൈ ഫ്രൂട്ട് ബർഫി, ധാർവാഡ് പേഡ, മിൽക്ക് പേഡ, ജാമൂൺ, റോസോഗൊല്ല തുടങ്ങിയ മധുരപലഹാരങ്ങളാണ്…
Read Moreപടക്കസംഭരണശാലയ്ക്ക് തീ പിടിച്ച് മൂന്ന് മരണം
ബെംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവമുണ്ടായത്. ഹാവേരി ജില്ലയിലുള്ള സംഭരണശാലയ്ക്കാണ് തീപിടിച്ചത്. 3 പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. ദ്യാമപ്പ ഒലേകര്‍ (45), രമേഷ് ബാര്‍ക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ടത്. ദീപാവലി, ദസറ, ഗണേശ ചതുര്‍ത്ഥി എന്നീ ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മരണപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന യുവാവ് മൂന്നാം നിലയില്‍ നിന്നും ചാടി രക്ഷപെട്ടിരുന്നു. ഈ യുവാവിന് വീഴ്ചയില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ്…
Read More50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ബിബിഎംപി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ബെംഗളൂരു: കുടിശ്ശികയുള്ള ബില്ലുകൾ തീർക്കാൻ ആവശ്യമായ അപേക്ഷയിൽ ഒപ്പിടാൻ കൈക്കൂലി വാങ്ങിയ ബിബിഎംപി ഉദ്യോഗസ്ഥനെ ലോകായുക്ത പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു ചാമരാജ്‌പേട്ടയിലെ ബിബിഎംപി ഖരമാലിന്യ സംസ്‌കരണ വിഭാഗത്തിലെ (എസ്‌ഡബ്ല്യുഎം) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറായ ശിവണ്ണയാണ് ലോകായുക്ത ഉദ്യോഗസ്ഥരുടെ കെണിയിൽ കുടുങ്ങിയതെന്ന് അഴിമതി വിരുദ്ധ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു ചാമരാജ്പേട്ട വാർഡിലെ ഖരമാലിന്യ ശേഖരണം കൈകാര്യം ചെയ്യുന്ന കരാറുകാരൻ ഡിജി വെങ്കിടേഷ്, എസ്‌ഡബ്ല്യുഎം ബില്ലുകൾ ക്ലിയർ ചെയ്യുന്നതിന് നിർബന്ധിത ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം (ഐഎഫ്എംഎസ്) അപേക്ഷയിൽ ഒപ്പിടാൻ ശിവണ്ണ 50,000 രൂപ ആവശ്യപ്പെടുന്നതായി…
Read More