ന്യൂഡല്‍ഹി: കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപസമ്പാദ്യം 50% ഉയര്‍ന്ന് 7,000 കോടി രൂപയായി വര്‍ധിച്ചുവെന്ന് അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധി ആയുധമാക്കിയത്.
2014, HE said: I will bring back all the "BLACK" money in Swiss Banks & put 15 Lakhs in each Indian bank A/C.
2016, HE said: Demonetisation will cure India of "BLACK" money.
2018, HE says: 50% jump in Swiss Bank deposits by Indians, is "WHITE" money. No "BLACK" in Swiss Banks! pic.twitter.com/7AIgT529ST
— Rahul Gandhi (@RahulGandhi) June 29, 2018
‘ സ്വിസ് ബാങ്കിലെ കള്ളപ്പണമെല്ലാം തിരികെ കൊണ്ടുവരും, ശേഷം ഓരോ ഇന്ത്യക്കാരുടേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നും 2014 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം (പ്രധാനമന്ത്രി) പറഞ്ഞു. 2016 ല്‍ അദ്ദേഹം പറഞ്ഞു, നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം അവസാനിപ്പിക്കും. 2018 ല്‍ ഇപ്പോ ഇതാ അദ്ദേഹം പറയുന്നു സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടേതായി വര്‍ധിച്ച 50% നിക്ഷേപം കള്ളപ്പണമല്ല, അത് വെള്ളപ്പണമാണെന്ന്’ – രാഹുല്‍ ട്വീറ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.