മീഡിയാ ഫയലുകള്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ പുതിയ ഫീച്ചറൊരുക്കി വാട്‌സ്‌ആപ്പ്

മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കുന്നതിനായി വാട്‌സ്‌ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാട്‌സ്‌ആപ്പിന്‍റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഫയലുകള്‍ ഒളിപ്പിച്ചുവെയ്ക്കുന്ന മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍പും വാട്‌സ്‌ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍, പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സ്‌ആപ്പിലെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ ലഭ്യമാകുക. ഡിഫോള്‍ട്ട്, യെസ്, നോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഈ ഇന്‍ഫോയിലുണ്ടാകുക.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

ഇതില്‍ കോണ്‍ടാക്റ്റ് ഇന്‍ഫോയിലെ മീഡിയാ വിസിബിലിറ്റി ഫീച്ചറില്‍  ‘No’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഒരു കോണ്‍ടാക്റ്റില്‍ നിന്നും വരുന്ന ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും മറച്ചുവെയ്ക്കാന്‍ സാധിക്കും.

ഗ്രൂപ്പില്‍ വരുന്ന മീഡിയാ ഫയലുകള്‍ മറച്ചു വയ്ക്കാന്‍ ഗ്രൂപ്പ് ഇന്‍ഫോ മെനുവില്‍ ഇതേ രീതി പിന്തുടര്‍ന്നാല്‍ മതി. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഈ പുതിയ ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ലഭിക്കുന്ന മീഡിയ ഫയലുകൾ മാത്രമേ ഈ ഫീച്ചര്‍ ഉപയോഗപെടുത്തി ഒളിപ്പിക്കാന്‍ സാധിക്കൂ. ഡൗണ്‍ലോഡ് ചെയുന്നതിന് മുന്‍പ് ഗാലറിയിലുള്ള ഫയലുകളൊന്നും ഒളിപ്പിക്കാന്‍ സാധിക്കില്ല.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

നിലവില്‍ ആന്‍ഡ്രോയിഡിന്‍റെ  2.18.194 പതിപ്പില്‍ മാത്രം ലഭ്യമാകുന്ന ഈ ഫീച്ചര്‍ മറ്റ് പതിപ്പുകളിലും ഉടന്‍ തന്നെ കൊണ്ടു വരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
[masterslider id="10"]

Related posts