‘മൈ സ്റ്റോറി’ ജൂലൈ 6ന് തീയേറ്ററുകളില്‍

‘എന്ന്‍ നിന്‍റെ മൊയ്തീന്‍’ ചിത്രത്തിനുശേഷം പ്രിഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. റോഷ്നി ദിനകര്‍ സംവിധാനം ചെയുന്ന ചിത്രം ജൂലൈ 6ന് തീയേറ്ററുകളില്‍ എത്തും. റിലീസ് തീയതി അറിയിച്ച് പ്രിഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

തൊണ്ണൂറുകള്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. പോര്‍ച്ചുഗലിലായിരുന്നു ചിത്രത്തിന്‍റെ ഏറിയ ഭാഗവും ചിത്രീകരിച്ചത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ശങ്കര്‍ രാമകൃഷ്ണന്‍ രചന നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ നിര്‍മ്മാണം റോഷ്നി ദിനകര്‍ തന്നെയാണ്. സണ്ണി വെയ്ന്‍, നന്ദു, മനോജ്‌. കെ. ജയന്‍, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts