കോൺഗ്രസ് നേതാക്കളെ ദളിന്റെ സ്ഥാനാർഥിയാക്കാൻ ആലോചന!!!

ബെംഗളൂരു: സംസ്ഥാനത്ത് കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യം വീണ്ടും വെല്ലുവിളികൾ നേരിടുന്നു. ജെ.ഡി.എസിന് എട്ടുമണ്ഡലം ലഭിച്ചെങ്കിലും പലതിലും ജനസ്വാധീനമുള്ള സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല.

സുരക്ഷിതമണ്ഡലങ്ങളായ ഹാസൻ, മണ്ഡ്യ എന്നിവിടങ്ങളിൽ ദേവഗൗഡയുടെ കൊച്ചുമക്കളെ ആദ്യമേ ഇറക്കി. ഗൗഡ മനസ്സുതുറന്നിട്ടില്ലെങ്കിലും തുമകൂരുവിൽ മത്സരിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. എന്നാൽ, ഉഡുപ്പി-ചിക്കമംഗളൂരു, ഉത്തരകന്നഡ, ബെംഗളൂരു നോർത്ത്, വിജയപുര എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ തേടുകയാണ്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസിനാണ് നിർണായക സ്വാധീനം. അതിനാൽ ദൾ സ്ഥാനാർഥിയെ അംഗീകരിക്കുമോയെന്ന ആശങ്കയുമുണ്ട്.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

ഇതിന് പുതിയ പരിഹാരനിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. ജനസ്വാധീനമുള്ള കോൺഗ്രസ് നേതാക്കളെ ദളിന്റെ സ്ഥാനാർഥിയാക്കി നിർത്താനുള്ള ആലോചനയാണ് നടക്കുന്നത്. ഇതിനുപക്ഷേ, കോൺഗ്രസ് തയ്യാറാകുമോയെന്നതാണ് കണ്ടറിയേണ്ടത്. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റുകളിലാണ് ദൾ കരുത്തരായ സ്ഥാനാർഥികളെ കണ്ടെത്താൻ വിഷമിക്കുന്നത്. ഇവിടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന്‌ ദൾ നേതാവ് എച്ച്.ഡി.ദേവഗൗഡ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എന്നാൽ, സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കില്ല. ദൾ സ്ഥാനാർഥിയായി മത്സരിക്കേണ്ടിവരും. ജയിച്ചാൽ ദൾ അംഗവുമായിരിക്കും. ഇത്തരമൊരു നീക്കം നടന്നാൽ തിരഞ്ഞെടുപ്പിലെ ആദ്യത്തെ പരീക്ഷണമായിരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ പറയുന്നത്. സഖ്യസ്ഥാനാർഥിയായി കോൺഗ്രസ് നേതാക്കളെ നിർത്തുന്ന കാര്യത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ദേവഗൗഡ സംസാരിച്ചെന്നാണ് നേതാക്കൾ നൽകുന്ന വിവരം.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

എന്നാൽ, ദൾ ചിഹ്നത്തിൽ മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾക്കും മടിയുണ്ട്. ജനസ്വാധീനമുള്ള സ്ഥാനാർഥിയില്ലെങ്കിൽ മൂന്ന് മണ്ഡലങ്ങൾ തിരിച്ചുനൽകണമെന്നാണ് കോൺഗ്രസ് ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts