ധാർവാഡിലെ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 15 ആയി

ബെംഗളൂരു: ധാർവാഡിലെ കുമരേശ്വരനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 15 ആയി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി മൂന്നു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.

അതിനിടെ അപകടം നടന്ന് 70 മണിക്കൂറുകൾക്കുശേഷം വെള്ളിയാഴ്ച ദിലീപ് എന്നയാളെയും ധകലു, സംഗീത കൊകരെ എന്നി ദമ്പതിമാരെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണസേനയുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ നാലാംദിവസവും രക്ഷാപ്രവർത്തനം തുടർന്നു. അഞ്ചുപേർകൂടി കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ചൊവ്വാഴ്ച വൈകീട്ട് 3.45-ഓടെയായിരുന്നു കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിന്റെ ആർക്കിടെക്ട് വിവേക് പവാറിനെ കൊൽഹാപുറിലെ ലോഡ്ജിൽനിന്ന് പോലീസ് അറസ്റ്റുചെയ്തു. ഉടമകളായ രവി ബസവരാജ് ശബരാദ്, ബസവരാജ് ഡി നിഗഡി, ഗംഗപ്പ എസ്. ഷിന്ത്രി, മഹാബലേശ്വർ പുറദഗുഡി എന്നിവർ വ്യാഴാഴ്ചരാത്രി ധാർവാഡ് സബർബൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts