ബെംഗളൂരു : കർണാടകയിൽ ഓല ടാക്സി സർവീസിന് ആറുമാസത്തേക്ക് നിരോധനമേർപ്പെടുത്തി.
കർണാടക ഗതാഗത വകുപ്പ് എ.എൻ.ഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് ( ഓല ടാക്സി സർവ്വീസ് നടത്തുന്ന കമ്പനി) അവരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻറ് ചെയ്തതായിട്ടുള്ള ഉത്തരവ് നൽകുകയായിരുന്നു.
കർണാടകയിൽ അനുമതിയില്ലാതെ ബൈക്ക് ടാക്സി സർവീസ് തുടങ്ങിയതിനാണ് ഓലക്ക് എതിരെ നടപടി എടുത്തത്. ഈ വിഷയത്തിൽ ഗതാഗത വകുപ്പ് വിശദീകരണം ചോദിച്ചപ്പോൾ ഓല മറുപടി നൽകാൻ തയ്യാറായില്ല.
പൈലറ്റ് പ്രൊജക്റ്റ് ആയി ആരംഭിച്ച ബൈക്ക് ടാക്സി പദ്ധതി തങ്ങൾ ഉപേക്ഷിച്ചതായി ഓല അറിയിച്ചു.
അതേ സമയം 3 ദിവസത്തിനുള്ളിൽ ഓല തങ്ങളുടെ സർവ്വീസ് നടത്താനുള്ള ലൈസൻസ് ഗതാഗത വകുപ്പിന് സറണ്ടർ ചെയ്യണമെന്ന് ഉത്തരവിൽ നിർദ്ദേശം ഉണ്ട്.
സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ആയിരക്കണക്കിന് ഡ്രൈവർ മാരെ ബാധിക്കുന്ന തീരുമാനത്തിൽ അനുഭാവ പൂർണമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓല അറിയിച്ചു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.