പിരിച്ചുവിടലുകളില്ല, ശമ്പള വർദ്ധനവില്ല: ജീവനക്കാർക്ക് വരാനിരിക്കുന്ന ദുഷ്‌കരമായ ദിവസങ്ങളെക്കുറിച്ച് സൂചന നൽകി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

ബെംഗളൂരു: എ.ഐ (കൃത്രിമ ബുദ്ധി) സാങ്കേതികവിദ്യയുടെ ഉയർന്ന പ്രവർത്തനച്ചെലവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം ജീവനക്കാർക്ക് നൽകാനിരുന്ന വാർഷിക ശമ്പള വർദ്ധനവ് പൂർണ്ണമായും നിർത്തിവെച്ച് പ്രമുഖ ഇന്ത്യൻ സോഫ്റ്റ്‌വെയർ ഭീമനായ സോഹോ. നിലവിലെ വിപണിയിലെ തിരിച്ചടികളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ശ്രീധർ വെമ്പു വ്യക്തമാക്കി. സോഫ്റ്റ്‌വെയർ വ്യവസായ മേഖല വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം കമ്പനിയുടെ പ്രവർത്തനച്ചെലവ് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് ഉയർത്തിയെന്നും അദ്ദേഹം ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ…

Read More