പടക്കസംഭരണശാലയ്ക്ക് തീ പിടിച്ച് മൂന്ന് മരണം 

ബെംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരിച്ചു.

ഇന്നലെ രാവിലെ 11നാണ് സംഭവമുണ്ടായത്.

ഹാവേരി ജില്ലയിലുള്ള സംഭരണശാലയ്ക്കാണ് തീപിടിച്ചത്.

3 പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്.

ദ്യാമപ്പ ഒലേകര്‍ (45), രമേഷ് ബാര്‍ക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ടത്.

  വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ദീപാവലി, ദസറ, ഗണേശ ചതുര്‍ത്ഥി എന്നീ ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

മരണപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന യുവാവ് മൂന്നാം നിലയില്‍ നിന്നും ചാടി രക്ഷപെട്ടിരുന്നു.

ഈ യുവാവിന് വീഴ്ചയില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.

ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us