ഇന്ന് രാത്രി ആകാശത്തിൽ നാല് പൂർണ ചന്ദ്രൻ ശേഷം വരുന്ന അത്ഭുത കാഴ്ച കാണാം; ഇനി ഈ വിസ്മയം കാണണമെങ്കിൽ 14 വർഷം കാത്തിരിക്കണം

ആകാശത്ത് വിസ്മയം തീർക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ബ്രാഹ്മണ പദത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്.

ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.30ന് ആവും കാണാൻ സാധിക്കുക. അതേസമയം  ഇന്ത്യയിൽ ഇന്ന് രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂൺ പാരമ്യത്തിൽ എത്തുക നാളെ രാവിലെ 7.30 ഓടെയാകും.

സൂപ്പർ ബ്ലൂ മൂൺ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ 30 – 40 % അധികം വലുപ്പത്തിലും വെളിച്ചത്തിലും കാണാൻ സാദിക്കും. നാല് പൂർണ ചന്ദ്രൻ ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്.

അതേസമയം നാസ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷം മാത്രമാകും. അതായത് 2037 ജനുവരിയിലും പിന്നാലെ മാർച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ എന്ന പ്രതിഭാസം സംഭവിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts