കുട്ടികളെ കാണാൻ ഭാര്യ അനുവദിച്ചില്ല, ഭർത്താവ് വീടിന് തീയിട്ടു

ബെംഗളൂരു: കുഞ്ഞിനെ കാണാൻ ഭാര്യ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. ഇന്നലെ അർധരാത്രിയിലാണ് സംഭവം. കർണാടകയിലെ ഹാസൻ ജില്ലയിലെ ദൊഡ്ഡബീക്കനഹള്ളി ഗ്രാമത്തിലാണ് സംഭവം. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഗീത, മക്കളായ ഏഴുവയസ്സുകാരൻ ചിരന്തൻ, അഞ്ചുവയസ്സുകാരൻ നന്ദൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. രണ്ടുപേരും ഗൊരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പോലീസ് പറയുന്നു. ദമ്പതികൾ നാലുമാസമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുകുട്ടികളും ഗീതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഭർത്താവ് രംഗസ്വാമി മക്കളെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, പൂജാരി അറസ്റ്റിൽ 

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ക്ഷേത്രം പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തുംബേ ക്ഷേത്രം പൂജാരി വെങ്കിടേഷ് കാറന്തിനെയാണ് ബണ്ട് വാള്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് അപകടത്തില്‍ മരിച്ചിരുന്നു. കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡിപ്പിച്ചതായുള്ള വിവരം വെളിപ്പെടുത്തിയത്. പോക്സോ വകുപ്പ് ചുമത്തിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read More

‘പുണ്യകോടി ദത്തു യോജന’പദ്ധതിയ്ക്കായി ജീവനക്കാരുടെ ശമ്പളം പിടിക്കും

ബെംഗളൂരു: കന്നുകാലികളുടെ ക്ഷേമത്തിനായി സർക്കാർ പ്രഖ്യാപിച്ച ‘പുണ്യകോടി ദത്തു യോജന’ പദ്ധതിക്കായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നു. ഒറ്റത്തവണ സംഭാവന എന്ന രീതിയിൽ 80- 100 കോടി രൂപയോളം സ്വരൂപിക്കലാണ് ലക്ഷ്യം.  ഈ മാസം 25-നകം ബന്ധപ്പെട്ട വകുപ്പുകളിലെ ശമ്പള വിതരണ അതോറിറ്റികളെ രേഖാമൂലം അറിയിക്കണം. ഗ്രൂപ്പ്-എ ജീവനക്കാർ 11,000 രൂപ, ഗ്രൂപ്പ്-ബി 4,000 രൂപ, ഗ്രൂപ്പ്-സി 400 രൂപ എന്നിങ്ങനെയാണ് നൽകേണ്ടത്. ഡി വിഭാഗത്തെ ഒഴിവാക്കി. തുക മൃഗസംരക്ഷണ, വെറ്ററിനറി സേവന വകുപ്പിന് കൈമാറും. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.…

Read More

ഹൈടെക്ക് സെക്സ് റാക്കറ്റ് സംഘം പിടിയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. ബെംഗളൂരുവിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ട ആറ് പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ട ഏഴ്‌ സ്‌ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലോഡ്ജ് പരിശോധന നടത്തിയത് . ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് സ്‌ത്രീകളെ ലോഡ്‌ജിലെ ‘സീക്രട്ട്’ മുറികളിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ലോഡ്‌ജിലെ നാലാമത്തെ നിലയിലുള്ള രണ്ട് ചെറിയ മുറികളാണ് സീക്രട്ട്…

Read More

സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം, കരാറിൽ ഒപ്പ് വച്ച് ഗൂഗിൾ

ബെംഗളൂരു: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറിൽ ഗൂഗിൾ ഒപ്പ് വച്ചു. കരാറിന്റെ അടിസ്ഥാനത്തിൽ സ്ത്രീ സംരംഭകർ ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകൾക്ക് ഗൂഗിൾ സാങ്കേതിക സഹായവും പരിശീലനവും നൽകും. ഓൺലൈൻ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കാൻ ഗൂഗിളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ധനവകുപ്പും അറിയിച്ചിട്ടുണ്ട്.

Read More

ബസ് സ്റ്റോപ്പ് ഇടിച്ചു പൊളിക്കാൻ ദേശീയപാത അതോറിറ്റി നോട്ടീസ് 

ബെംഗളൂരു: ദേശീയ പാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ദേശീയപാതാ അതോറിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് മൈസൂരു സിറ്റി കോര്‍പ്പറേഷന് അതോറിറ്റി നോട്ടീസ് നല്‍കി. മൈസൂരു-നഞ്ചന്‍ഗുണ്ട് ദേശീയപാതയായ എന്‍എച്ച്‌ 766 ന്റെ വശങ്ങള്‍ കയ്യേറിയ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം. ഇതോടെ അടുത്തിടെ വിവാദമായ മസ്ജിദിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ബസ് സ്റ്റോപ്പ് ഉള്‍പ്പെടെ പൊളിച്ച്‌ നീക്കും. കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ഡെവലപ്‌മെന്റ് ലിമിറ്റഡിനും എംസിസിയ്‌ക്കുമാണ് കുടിയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ കുടിയേറ്റം ഒഴിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ദേശീയ പാതയോരത്തെ ഭൂമി…

Read More

മാറുന്ന കാലം; സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ അധ്യാപകർ

ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരായി മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരെ തിരഞ്ഞെടുത്ത് ചരിത്രമെഴുതി സംസ്ഥാനം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായി റിക്രൂട്ട് ചെയ്യുന്ന 13,363 ഉദ്യോഗാര്‍ത്ഥികളുടെ താല്‍ക്കാലിക സെലക്ഷന്‍ ലിസ്റ്റ് സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. സുരേഷ് ബാബു, രവി കുമാര്‍ വൈ ആര്‍, അശ്വത്ഥാമ എന്നിവര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരാകുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍മാരാണ ഇവര്‍്. കുമാറും അശ്വത്ഥാമയും സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുബോള്‍ ബാബു ഇംഗ്ലീഷ് ആണ് പഠിപ്പിക്കാന്‍ തിരഞ്ഞെടുത്തിട്ടുളളത് റിക്രൂട്ട്മെന്റ് നടപടികള്‍ നടന്ന 15,000 തസ്തികകളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സര്‍ക്കാര്‍ ഒരു ശതമാനം (150 തസ്തികകള്‍)…

Read More

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു; ബെംഗളൂരുവിലെ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ

ബെംഗളൂരു: വ്യാഴാഴ്ച കോളേജിൽ നടന്ന പരിപാടിക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതിന് മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ. മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മുദ്രാവാക്യം വിളിച്ചു, മറ്റൊരാൾ കൂടാതെ മുദ്രാവാക്യം വിളിക്കാൻ രണ്ടുപേരെയും പ്രോത്സാഹിപ്പിക്കുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വീഡിയോ പിന്നീട് സുഹൃത്തുക്കൾക്കിടയിൽ പങ്കുവെക്കുകയും അത് വൈറലാവുകയും ചെയ്തു. ബെംഗളൂരുസ്വദേശി ആര്യൻ, ദാവൻഗരെ സ്വദേശി റിയ രവിചന്ദ്ര, ആന്ധ്രാപ്രദേശ് സ്വദേശി ദിനകർ എന്നിവരാണ് പിടിയിലായ വിദ്യാർഥികൾ. ആര്യനും റിയയും മുദ്രാവാക്യം വിളിച്ചപ്പോൾ ദിനകർ അത്…

Read More

എയർപോർട്ട് റോഡിൽ ചരക്ക് വാഹനങ്ങൾക്ക് നിരോധനം

taffic

ബെംഗളൂരു: എയർപോർട്ട് റോഡിൽ ചരക്ക് വാഹനങ്ങൾക്ക് രണ്ട് മണിക്കൂർ നിരോധനം. തിരക്കേറിയ ഹെബ്ബാൾ മേൽപ്പാലവും കെമ്പപുര ജംഗ്ഷനും സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷം സ്പെഷ്യൽ കമ്മീഷണർ (ട്രാഫിക്) എം എ സലീം ആണ് എല്ലാത്തരം ചരക്ക് വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതൽ 10.30 വരെ സദഹള്ളി ഗേറ്റ് മുതൽ ബല്ലാരി റോഡിലെ ഹെബ്ബാള് മേൽപ്പാലം വരെ രണ്ട് മണിക്കൂർ നിരോധിച്ചത്. ദേവനഹള്ളിയിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന ബല്ലാരി റോഡിലെ സദഹള്ളി ഗേറ്റ് മുതൽ ഹെബ്ബാൽ മേൽപ്പാലം വരെയുള്ള ചരക്ക് വാഹന നിരോധനം…

Read More

ബെംഗളൂരു ടെക് സമ്മിറ്റ് സമാപിച്ചു

ബെംഗളൂരു : മൂന്നുദിവസം നീണ്ടുനിന്ന ബെംഗളൂരു ടെക് സമ്മിറ്റ് 25-ാം എഡിഷൻ സമാപിച്ചു. വിവിധമേഖലകളിലെ സങ്കേതിക സഹകരണത്തിന് സംസ്ഥാന സർക്കാരുമായി ഗൂഗിൾ കരാറൊപ്പിട്ടതാണ് സമ്മിറ്റിന്റെ വലിയ നേട്ടങ്ങളിലൊന്ന്. കൂടാതെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തിയും സാങ്കേതിക മേഖലകളിലെ അവസരങ്ങൾ ചർച്ചചെയ്തും സംരംഭകർക്കും വിദ്യാർഥികൾക്കും പുതിയ ദിശാബോധമാണ് ഐ.ടി., ബി.ടി. വകുപ്പ് സംഘടിപ്പിച്ച ടെക്‌ സമ്മിറ്റ് പകർന്നുനൽകിയത്. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള ശാസ്ത്ര-സാങ്കേതിക മേഖലയിലെ പ്രതിഭകളും ടെക്‌ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയത്. സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന സമ്മിറ്റിൽ നൽകിയിരുന്നു. അഞ്ഞൂറോളം…

Read More
Click Here to Follow Us