ഹൈടെക്ക് സെക്സ് റാക്കറ്റ് സംഘം പിടിയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. ബെംഗളൂരുവിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ട ആറ് പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.

സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ട ഏഴ്‌ സ്‌ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലോഡ്ജ് പരിശോധന നടത്തിയത് . ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് സ്‌ത്രീകളെ ലോഡ്‌ജിലെ ‘സീക്രട്ട്’ മുറികളിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ലോഡ്‌ജിലെ നാലാമത്തെ നിലയിലുള്ള രണ്ട് ചെറിയ മുറികളാണ് സീക്രട്ട് റൂമായി ഉപയോഗിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ അടുക്കളയെന്ന് തോന്നിപ്പിക്കുന്ന, ഗ്യാസ്‌ പൈപ്പ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള മുറിയില്‍ പ്രവേശിക്കാനായി ഒരു ചെറിയ വാതിലാണുള്ളത്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

ആദ്യത്തെ സീക്രട്ട് മുറിയിലൂടെയാണ് രണ്ടാമത്തെ മുറിയിലേയ്ക്കുള്ള പ്രവേശനം. ആവശ്യത്തിന് വെളിച്ചമോ വായുസഞ്ചാരമോ ഇല്ലാത്ത ഈ മുറികളിലാണ് സ്‌ത്രീകളെ പാര്‍പ്പിച്ചിരുന്നത്. ഈ മുറികളിലായി 10-12 പേരെ താമസിപ്പിക്കാനാകും. എന്നാല്‍ കൂടുതല്‍ നേരം ഈ മുറികളില്‍ ഒരാള്‍ കഴിയുകയാണെങ്കില്‍ ശ്വാസതടസം മൂലം മരണപ്പെടാനും സാധ്യതയുണ്ട്. അറസ്റ്റിലായ സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ടവര്‍ക്കെതിരെ കേസെടുത്തുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts