ബെംഗളൂരു ടെക് സമ്മിറ്റ് സമാപിച്ചു

ബെംഗളൂരു : മൂന്നുദിവസം നീണ്ടുനിന്ന ബെംഗളൂരു ടെക് സമ്മിറ്റ് 25-ാം എഡിഷൻ സമാപിച്ചു. വിവിധമേഖലകളിലെ സങ്കേതിക സഹകരണത്തിന് സംസ്ഥാന സർക്കാരുമായി ഗൂഗിൾ കരാറൊപ്പിട്ടതാണ് സമ്മിറ്റിന്റെ വലിയ നേട്ടങ്ങളിലൊന്ന്. കൂടാതെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തിയും സാങ്കേതിക മേഖലകളിലെ അവസരങ്ങൾ ചർച്ചചെയ്തും സംരംഭകർക്കും വിദ്യാർഥികൾക്കും പുതിയ ദിശാബോധമാണ് ഐ.ടി., ബി.ടി. വകുപ്പ് സംഘടിപ്പിച്ച ടെക്‌ സമ്മിറ്റ് പകർന്നുനൽകിയത്.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള ശാസ്ത്ര-സാങ്കേതിക മേഖലയിലെ പ്രതിഭകളും ടെക്‌ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയത്. സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന സമ്മിറ്റിൽ നൽകിയിരുന്നു.

അഞ്ഞൂറോളം സ്റ്റാളുകളാണ് സമ്മിറ്റിൽ സജ്ജീകരിച്ചത്. വൈദ്യുതവാഹനങ്ങൾ, നിർമിത ബുദ്ധി അധിഷ്ഠിതമായ സാങ്കേതികവിദ്യകൾ, റോബോട്ടിക്‌സ് തുടങ്ങിയവുമായി ബന്ധപ്പെട്ടുള്ള സ്റ്റാളുകളായിരുന്നു സമ്മിറ്റിൽ ഏറെ ശ്രദ്ധേയമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts