അറിയിപ്പ്; ട്രെയിൻ സമയത്തിൽ മാറ്റമില്ല താൽക്കാലിക മാറ്റം പിൻവലിച്ച് റെയിൽവേ; പുതിയ ഷെഡ്യൂൾ അറിയാം

തിരുവനന്തപുരം: വെസ്റ്റ് കോസ്റ്റ് എക്സപ്രസിന്‍റെയും പരശുറാം എക്സ്പ്രസിന്‍റെയും സമയക്രമത്തിൽ വരുത്തിയ മാറ്റം പിൻവലിച്ച് സതേൺ റെയിൽവേ.

ഈ മാസവും അടുത്ത മാസവും ചില ദിവസങ്ങളിൽ രണ്ട് ട്രെയിനുകളുടെയും സമയത്തിൽ മാറ്റം വരുത്തിയിരുന്നു.

വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മംഗളൂരുവിന് പകരം ഉള്ളാലിൽ നിന്ന് പുറപ്പെടുമെന്ന പ്രഖ്യാപനവും പരശുറാമിന്‍റെ സമയത്തിൽ വരുത്തിയ മാറ്റവുമാണ് പിൻവലിച്ചു.

ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മെയ് , 21, 24, ജൂൺ 4, 7 തീയതികളിൽ പതിവുപോലെ രാത്രി 11:45 ന്‌ തന്നെ പുറപ്പെടും.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

നേരത്തെ ഈ ദിവസങ്ങളിൽ ഉള്ളാളിൽനിന്ന്‌ പുറപ്പെടുമെന്നാണ്‌ അറിയിച്ചിരുന്നത്‌.

ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ – നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്‌ മെയ് 11, 22, 25, ജൂൺ 5, 8 തീയതികളിൽ പതിവുപോലെ തന്നെ സർവീസ്‌ നടത്തും

ഈ ദിവസങ്ങളിൽ ട്രെയിൻ വൈകി പുറപ്പെടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്.

അതേസമയം വേനലവധിക്കാലത്തെ തിരക്ക്‌ കുറയ്ക്കുന്നതിന്‍റെ ഭാഗമായി ചെന്നൈ എഗ്മോർ – ഭുവനേശ്വർ റൂട്ടിൽ സതേൺ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ എഗ്മോറിൽനിന്ന്‌ ഭുവനേശ്വറിലേക്കുള്ള പ്രത്യേക ട്രെയിൻ (06107) മെയ് 11, ജൂൺ ഒന്ന്‌ തീയതികളിൽ രാവിലെ 10:30ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 6.30ന്‌ ഭുവനേശ്വറിലെത്തും.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

മടക്കയാത്ര (06108) മെയ് 12, ജൂൺ രണ്ട്‌ തീയതികളിൽ രാവിലെ 9:30ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 8:30ന്‌ ചെന്നൈ എഗ്മോറിലെത്തും.

ഒരു എസി ടു ടയർ, മൂന്ന്‌ എസി ത്രീ ടയർ, 10 സ്ലീപ്പർ, ഒരു പാൻട്രി കാർ, നാല്‌ ജനറൽ സെക്കൻഡ്‌ ക്ലാസ്‌, രണ്ട്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകളാണ്‌ പ്രത്യേക ട്രെയിനിനുള്ളത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts