വിദ്യാർത്ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവത്തിൽ പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ

ബെംഗളൂരു: കോലാറിലെ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവത്തിൽ പ്രിൻസിപ്പലും അധ്യാപകനും അറസ്റ്റിൽ. വിദ്യാർഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്ക് കഴുകിക്കുന്ന വിഡിയോ അധ്യാപിക മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. സ്‌കൂളിൽ തങ്ങൾ അനുഭവിക്കുന്ന കഠിനമായ പീഡനങ്ങൾ വിവരിച്ചുകൊണ്ട് വിദ്യാർഥികൾ തങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുന്നത് വീഡിയോയിൽ കാണാം. രാത്രിയിൽ ഹോസ്റ്റലിന് പുറത്ത് മുട്ടുകുത്തി നിർത്തി, ശാരീരിക പീഡനം ഉൾപ്പെടെയുള്ള ശിക്ഷയ്‌ക്ക് വിധേയരായതായി വിദ്യാർഥികൾ പറയുന്നുണ്ട്. സ്‌കൂളിലെ ഏഴ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ ഡിസംബർ ഒന്നിന് സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു. ഈചിത്രങ്ങൾ…

Read More

മാറുന്ന കാലം; സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ അധ്യാപകർ

ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരായി മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരെ തിരഞ്ഞെടുത്ത് ചരിത്രമെഴുതി സംസ്ഥാനം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായി റിക്രൂട്ട് ചെയ്യുന്ന 13,363 ഉദ്യോഗാര്‍ത്ഥികളുടെ താല്‍ക്കാലിക സെലക്ഷന്‍ ലിസ്റ്റ് സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. സുരേഷ് ബാബു, രവി കുമാര്‍ വൈ ആര്‍, അശ്വത്ഥാമ എന്നിവര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരാകുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍മാരാണ ഇവര്‍്. കുമാറും അശ്വത്ഥാമയും സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുബോള്‍ ബാബു ഇംഗ്ലീഷ് ആണ് പഠിപ്പിക്കാന്‍ തിരഞ്ഞെടുത്തിട്ടുളളത് റിക്രൂട്ട്മെന്റ് നടപടികള്‍ നടന്ന 15,000 തസ്തികകളില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സര്‍ക്കാര്‍ ഒരു ശതമാനം (150 തസ്തികകള്‍)…

Read More

സ്‌കൂളിൽ വൈകിയെത്തുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകും

ബെംഗളൂരു: സ്‌കൂളിൽ വൈകിയെത്തുന്ന അധ്യാപകർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിലെ എല്ലാ താലൂക്ക്, ജില്ലാതല ഉദ്യോഗസ്ഥർക്കും സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി.സി.നാഗേഷ് നിർദേശം നൽകി. മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലെ നെല്ലിഗെരെ ഗ്രാമത്തിലെ സ്കൂൾ കാമ്പസിൽ മൂന്ന് അധ്യാപകരും രാവിലെ 10.30 ന് എത്താത്തതിനാൽ ക്ലാസ് റൂം വാതിലുകൾ തുറക്കാൻ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അദ്ദേഹം ഗൗരവമായാണ് എടുത്തത്. ഓഗസ്റ്റ് 12 ന് നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിലാണ് നാഗേഷ് ഇക്കാര്യം കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെയും സ്വന്തം സന്ദർശനങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം മിക്ക അധ്യാപകരും…

Read More

റിക്രൂട്ട്‌മെന്റ് അഴിമതി: അധ്യാപകരുടെ പിഎസ്‌ഐ പരീക്ഷയ്ക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കി

ബെംഗളൂരു: വിവാദമായ പിഎസ്ഐ (പോലീസ് സബ് ഇൻസ്പെക്ടർ) റിക്രൂട്ട്മെന്റ് അഴിമതിയെത്തുടർന്ന് , വിവിധ ജില്ലകളിലെ അധ്യാപകർക്കായി നടത്തുന്ന 15,000 ജോലികളിലേക്കുള്ള മത്സര പരീക്ഷകൾ ശക്തമായ ജാഗ്രതയോടെ നടത്തുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ചൊവ്വാഴ്ച പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഉദ്യോഗാർത്ഥികളെ സൂക്ഷ്മമായി പരിശോധിക്കുന്ന രണ്ട് തലത്തിലുള്ള സ്‌ക്രീനിംഗ് നടപ്പിലാക്കുന്നതിലൂടെ കർശനമായ ജാഗ്രത ഉറപ്പാക്കുമെന്നും പരീക്ഷാ കേന്ദ്രങ്ങൾക്കുള്ളിൽ വാച്ചുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. കൂടതെ പരിശോധനയ്ക്കായി എല്ലാ ജില്ലയിലും…

Read More

കോളേജ് അധ്യാപികയെ മോശമായി ചിത്രീകരിച്ചു, 3 അധ്യാപകർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിലെ ഒരു കോളേജ് അധ്യാപികയെ വേശ്യയാണെന്ന് മുദ്രകുത്തി ഫോട്ടോയും മൊബൈല്‍ നമ്പറും സഹിതമുള്ള പോസ്റ്ററുകള്‍ ബസ് സ്റ്റാന്റുകളിലും പൊതുടോയ്ലറ്റുകളിലും പതിപ്പിച്ചതിനെ തുടർന്ന് മൂന്നു അധ്യാപകർ അറസ്റ്റിൽ. അധ്യാപകരായ ബെല്‍ത്തങ്ങാടി സ്വദേശി പ്രകാശ് ഷേണായി, സിദ്ധക്കാട്ടെ പ്രദീപ് പൂജാരി, ഉഡുപ്പി സ്വദേശി താരാനാഥ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. കോളേജിലെ നിയമനങ്ങളെച്ചൊല്ലി കോളേജ് അഡ്മിനിസ്ട്രേഷനും അദ്ധ്യാപകരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രതികള്‍ ഒരു അദ്ധ്യാപികയെ വേശ്യയാണെന്ന് മുദ്രകുത്തുന്ന പോസ്റ്റര്‍ ഉണ്ടാകുകയും ഫോണ്‍ നമ്പര്‍ അടക്കം ബന്ധപ്പെടേണ്ട…

Read More

എസ്എസ്എൽസി പേപ്പർ മൂല്യനിർണയ അട്ടിമറി;  അധ്യാപകർക്ക് പിഴയും കരിമ്പട്ടികയും 

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മുടക്കിയതിന് പിഴ ഈടാക്കുന്നത് നൂറുകണക്കിന് അധ്യാപകരിൽ നിന്നും. കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) രണ്ട് വർഷം മുമ്പ് നടന്ന എസ്എസ്എൽസി പരീക്ഷകളുടെ ഉത്തരക്കടലാസിലെ മൂല്യനിർണയത്തിലെ പിഴവുകളുടെ പേരിൽ 1,200 അധ്യാപകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തട്ടുണ്ട്. ഏപ്രിൽ 23-ന് 234 കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഈ വർഷത്തെ മൂല്യനിർണയത്തിൽ നിന്ന് ഇവരെ തടയുകയും ചെയ്യും. ഈ കൊല്ലം 65,000-ത്തിലധികം അധ്യാപകർ മൂല്യനിർണയനത്തിൽ പങ്കെടുക്കുമെന്ന് അറിയിപ്പുകൾ സൂചിപ്പിക്കുന്നത്. കോവിഡ് -19 ലോക്ക്ഡൗൺ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷ…

Read More

ഹിജാബ് ധരിച്ച് പരീക്ഷ, 2 അധ്യാപകർ കൂടി സസ്പെൻഷനിൽ

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ജെവര്‍ഗിയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് രണ്ട് അധ്യാപകരെ കൂടി സസ്പെന്‍ഡ് ചെയ്തു. ഇതേ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തിരുന്നു. ജെവര്‍ഗി താലൂക്ക് ശ്രീരാമസേന പ്രസിഡന്‍റ് നിംഗനഗൗഡ മാലിപാട്ടില്‍ നല്‍കിയ പരാതിയിമേലാണ് നടപടി. ഡി.ഡി.പി.ഐക്ക് മാലിപാട്ടില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ഡി.പി.ഐ പരീക്ഷാ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സൂപ്രണ്ടിന്റെ അന്വേഷണത്തിലാണ് അല്‍റു സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ ഹയാദ് ഭഗ്‌വന്‍, കൊടച്ചി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി…

Read More

ഫ്രീഡം പാർക്കിൽ നിരാഹാര സമരം

ബെംഗളൂരു: ഫ്രീഡം പാർക്കിൽ പി യു യൂണിവേഴ്സിറ്റി ഗസ്റ്റ്‌ അധ്യാപകരുടെ നിരാഹാര സമരം ആരംഭിച്ചു. വേതനം കൂട്ടി തന്നില്ലെങ്കിലും 8 മണിക്കൂർ ജോലിയിൽ നിന്നും 14 മണിക്കൂർ ആയി ജോലി സമയം ഉയർത്തിയത് പിൻവലിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സമരം. ഒരു മാസമായി സമരം തുടർന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഇല്ലാത്തതാണ് നിരാഹാര സമരത്തിൽ കൊണ്ട് ചെന്നെത്തിച്ചത്. കോവിഡ് പ്രതിസന്ധി കാരണം 2264 പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 12900 ഓളം പേർക്ക് ജോലി അവസരം നിഷേധിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

Read More

അധ്യാപക നിയമന പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.

EXAM HALL

ബെംഗളൂരു: 2023-24 അധ്യയന വർഷത്തോടെ സർക്കാർ സ്‌കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ സാധ്യത. അതിന്റെ ഭാഗമായി പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 6 മുതൽ 8 വരെയുള്ള ഗ്രേഡുകളിലേക്ക് 15,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം മാർച്ച് 21 ന് പുറപ്പെടുവിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 23 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22 ആണെന്ന് വെള്ളിയാഴ്ച നഗരത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി…

Read More

ഇനി ‘സർ’ എന്നോ ‘മാഡം’ എന്നോ ഇല്ല; അധ്യാപകർ’ മാത്രമെന്ന് കേരള സ്കൂൾ.

OFFLINE CLASS SCHOOL STUDENTS

പാലക്കാട്: ലിംഗ-നിഷ്‌പക്ഷ യൂണിഫോം അവതരിപിച്ച ഒരു സ്‌കൂളിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ മറ്റൊരു സ്‌കൂൾ അധ്യാപകരെ അഭിസംബോധന ചെയ്യുന്നതിനായി ലിംഗാധിഷ്‌ഠിത ആശംസകൾ ഒഴിവാക്കാൻ തീരുമാനിച്ചു. അധ്യാപകരെ ‘സർ’ എന്നും ‘മാഡം’ എന്നും വിളിക്കുന്നത് നിർത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്‌കൂളായി ഓലശ്ശേരിയിലെ സീനിയർ ബേസിക് സ്‌കൂൾ മാറി. വി സജീവ് കുമാർ എന്ന സ്‌കൂൾ ജീവനക്കാരനാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചതെന്ന് പ്രധാനാധ്യാപകൻ എച്ച് വേണുഗോപാലൻ പറഞ്ഞു. ജീവനക്കാരുടെ യോഗം ചേർന്നാണ് ഞങ്ങൾ തീരുമാനമെടുത്തതെന്നും മാതാപിതാക്കളും ഈ നീക്കത്തിന് വലിയ പിന്തുണയാണ് നൽകിയതെന്നും സ്‌കൂളിൽ…

Read More
Click Here to Follow Us