എസ്എസ്എൽസി പേപ്പർ മൂല്യനിർണയ അട്ടിമറി;  അധ്യാപകർക്ക് പിഴയും കരിമ്പട്ടികയും 

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മുടക്കിയതിന് പിഴ ഈടാക്കുന്നത് നൂറുകണക്കിന് അധ്യാപകരിൽ നിന്നും. കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) രണ്ട് വർഷം മുമ്പ് നടന്ന എസ്എസ്എൽസി പരീക്ഷകളുടെ ഉത്തരക്കടലാസിലെ മൂല്യനിർണയത്തിലെ പിഴവുകളുടെ പേരിൽ 1,200 അധ്യാപകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തട്ടുണ്ട്.

ഏപ്രിൽ 23-ന് 234 കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഈ വർഷത്തെ മൂല്യനിർണയത്തിൽ നിന്ന് ഇവരെ തടയുകയും ചെയ്യും. ഈ കൊല്ലം 65,000-ത്തിലധികം അധ്യാപകർ മൂല്യനിർണയനത്തിൽ പങ്കെടുക്കുമെന്ന് അറിയിപ്പുകൾ സൂചിപ്പിക്കുന്നത്.

കോവിഡ് -19 ലോക്ക്ഡൗൺ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷ രണ്ട് ദിവസത്തേക്ക് (ഓരോ പേപ്പറിലും മൂന്ന് വിഷയങ്ങൾ) മാത്രമാണ് നടന്നത്. അതുകൊണ്ടുതന്നെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയില്ല. കൂടാതെ അന്നത്തെ എസ്എസ്എൽസി പരീക്ഷ പേപ്പറുകളിൽ ഒന്നിലധികം ചോയ്‌സ് ചോദ്യങ്ങളുണ്ടായിരുന്നു ഉണ്ടായിരുന്നത്. ഉത്തരങ്ങൾ കണക്കാക്കിയത് കെഎസ്ഇഇബി ജീവനക്കാരാണ്. എല്ലാ വിദ്യാർത്ഥികൾക്കും തുടര്പഠനത്തിനുള്ള സ്ഥാനക്കയറ്റം നൽകുകയും ചെയ്തിരുന്നു.

മൂല്യനിർണയ വേളയിൽ നൽകുന്ന മാർക്കിലെ വ്യത്യാസം അനുസരിച്ച് 800 രൂപ മുതൽ 2000 രൂപ വരെയാണ് അധ്യാപകരിൽ നിന്നും പിഴ ഈടാക്കുന്നത്. പിഴ അടയ്‌ക്കുന്ന അധ്യാപകരെ മാത്രമേ അടുത്ത വർഷം മൂല്യനിർണയ ചുമതലകൾക്ക് പരിഗണിക്കൂ എന്നും ഉത്തരവുകൾ സൂചിപ്പിക്കുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ലെജിസ്ലേറ്റീവ് കൗൺസിൽ വിഷയം ചർച്ച ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് തീരുമാനം.

കർണാടക സ്റ്റേറ്റ് ഗവൺമെന്റ് സെക്കൻഡറി സ്കൂൾ അസിസ്റ്റന്റ് മാസ്റ്റേഴ്സ് അസോസിയേഷൻ ഈ നീക്കത്തെ സ്വാഗതം ചെയ്തു. എന്നാൽ ചെറിയ പിഴവുകൾ വരുത്തുന്ന മൂല്യനിർണ്ണയക്കാർക്ക് ഒരു ചെറിയ ഇളവ് നൽകാൻ കെഎസ്ഇഇബിയോട് ആവശ്യപ്പെട്ടതായി അതിന്റെ പ്രസിഡന്റ് എച്ച് കെ മഞ്ജുനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us