കൊവിഡ് നാലാം തരംഗത്തെ നേരിടാൻ സംസ്ഥാനം ഒരുങ്ങി: ആരോഗ്യമന്ത്രി കെ.സുധാകർ

ബെംഗളൂരു: എട്ട് രാജ്യങ്ങളിൽ കൊവിഡ്-19 കേസുകൾ വർധിച്ചിട്ടും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു.

ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാവരെയും സർക്കാർ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നാലാമത്തെ തരംഗം ഉണ്ടാകാതിരിക്കാനുള്ള ഏക പോംവഴി വാക്സിനേഷനാണെന്ന് സംസ്ഥാന ബിജെപി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി സുധാകർ പറഞ്ഞത്.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

ജൂണിനും സെപ്റ്റംബറിനുമിടയിൽ നാലാമത്തെ തരംഗമുണ്ടാകുമെന്ന് പ്രവചനമുണ്ട്. കോവിഡിനെ നേരിടാനും നിയന്ത്രിക്കാനും കർണാടക സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യരായ 32 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് -19 വാക്‌സിന്റെ രണ്ടാം ഡോസ് ഇനിയും ലഭിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗത്തിന്റെ വിവിധ മ്യൂട്ടേഷനുകൾ ബാധിച്ചേക്കാവുന്നതിനാൽ ആളുകൾ പ്രതിരോധ ഡോസും സ്വീകരിക്കണമെന്നും സുധാകർ പറഞ്ഞു.

മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ തുടരണമെന്നും ഇളവുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
[masterslider id="10"]

Related posts