ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബെംഗളൂരു: ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബെഞ്ചന പടവിലാണ് അപകടം നടന്നത്. ഓട്ടോറിക്ഷ കൽപ്ലെയിൻ വളവിൽ തിരിയുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഗുരുപുര കൈക്കമ്പയിൽ താമസിക്കുന്ന ഉമൈറയുടെ പെൺകുഞ്ഞാണ് അപകടത്തിൽ മരണപ്പെട്ടത്. അതേസമയം ഡ്രൈവറും മറ്റു രണ്ടു സ്ത്രീകളും പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ടോടെയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ഓട്ടോറിക്ഷയിൽ യാത്ര തുടരുമ്പോൾ ബെഞ്ചനപദ വിലെ വളവിൽ മിഥുൻ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷ മറിയുകയും അമ്മയുടെ മടിയിലുണ്ടായിരുന്ന  കുഞ്ഞ് ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

ഉമൈറയ്ക്ക് 4 ആൺമക്കളും അഞ്ചാമത്തെ കുഞ്ഞ് പെൺകുട്ടിയുമായിരുന്നു. വീട്ടിൽ എത്തും മുൻപ് കുട്ടി അപകടത്തിൽ മരണപ്പെട്ടത് നാടിനെ കണ്ണീരിലാഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts