ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.27%;ഇന്ന് 1325 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;1400 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1325 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1400 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.27%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1400 ആകെ ഡിസ്ചാര്‍ജ് : 854861 ഇന്നത്തെ കേസുകള്‍ : 1325 ആകെ ആക്റ്റീവ് കേസുകള്‍ : 24959 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 11846 ആകെ പോസിറ്റീവ് കേസുകള്‍ : 891685 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

യു.ഡി.എഫ് കർണാടക തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ

കർണാടക യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഡിസംബർ 6 ഞായറാഴ്ച വൈകിട്ട് 7:30ന് സോമശേഖർ നഗറിൽ ഉള്ള ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് പ്രവർത്തക കൺവെൻഷൻ നടക്കും. കർണാടക മുൻ മന്ത്രി ശ്രീ രാമലിംഗ റെഡ്ഡി എം.എൽ.എ.ശാന്തിനഗർ എം.എൽ.എ.എൻ.എ ഹാരിസ് മുസ്ലിം ലീഗിൻറെ നേതാക്കന്മാർ മറ്റു യു.ഡി.എഫ് നേതാക്കന്മാരും പരിപാടിയിൽ പങ്കെടുക്കുന്നതാണ്. മുഴുവൻ യുഡിഎഫ് പ്രവർത്തകൻ മാറും അനുഭാവികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് എന്ന് യുഡിഎഫ് കർണാടക കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു ബന്ധപ്പെടേണ്ട നമ്പർ:9845251255,9164592948,9739559897,9341240641.

Read More

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബെംഗളൂരു: ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബെഞ്ചന പടവിലാണ് അപകടം നടന്നത്. ഓട്ടോറിക്ഷ കൽപ്ലെയിൻ വളവിൽ തിരിയുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുപുര കൈക്കമ്പയിൽ താമസിക്കുന്ന ഉമൈറയുടെ പെൺകുഞ്ഞാണ് അപകടത്തിൽ മരണപ്പെട്ടത്. അതേസമയം ഡ്രൈവറും മറ്റു രണ്ടു സ്ത്രീകളും പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ടോടെയാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഓട്ടോറിക്ഷയിൽ യാത്ര തുടരുമ്പോൾ ബെഞ്ചനപദ വിലെ വളവിൽ മിഥുൻ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷ മറിയുകയും അമ്മയുടെ മടിയിലുണ്ടായിരുന്ന …

Read More

കോവിഡ് ബാധിച്ച് മരിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ സഹായ ധനം നൽകി.

ബെംഗളൂരു : കോവിഡ് ബാധിച്ച് മരിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം നൽകിയതായി കർണാടക സ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. 500 ഓളം കുടുംബങ്ങൾക്കാണ് സഹായ ധനം നൽകിയത്. ആദ്യഘട്ടത്തിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് മാത്രം നൽകിയിരുന്ന ധന സഹായം പിന്നീട് എല്ലാ സർക്കാർ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

Read More

നടിമാരുടെ മുടി പരിശോധിക്കാൻ കോടതിയുടെ അനുമതി.

ബെംഗളൂരു : ലഹരിമരുന്ന് കേസിൽ സെ‌പ്റ്റംബറിൽ അറസ്റ്റിലായ സാൻഡൽ വുഡ് താരങ്ങളായ രാഗിണി ദ്വിവേദിയുടെയും സഞ്ജന ഗൽറാണിയുടേയും മുടി പരിശോധിക്കാൻ കോടതി യുടെ അനുമതി ലഭിച്ചു. ഇവർ മുമ്പ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന. നടിമാരും മറ്റു ചില പ്രതികളും മുടി പരിശോധനക്ക് അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് കേസന്വേഷിക്കുന്ന സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ലഹരി കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയെ സമീപിച്ചത്. ഈ കേസിൽ അറസ്റ്റിലായ 22 പേരും ഇപ്പോൾ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്.

Read More

ബി.ഡി.എ സൈറ്റുകൾ വിൽക്കുന്ന സമാന്തര ബി.ഡി.എ; പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് 250 കോടിയുടെ തട്ടിപ്പ്.

ബെംഗളൂരു: ഒരു സ്വകാര്യവ്യക്തി നൽകിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റിക്കു സമാനമായി പ്രവർത്തിക്കുന്ന മറ്റൊരു തട്ടിപ്പു ബി ഡി എ ഓഫീസ്. കണിങ്ഹാം റോഡിലെ പ്രസ്റ്റീജ് സെൻട്രൽ പോയിന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ തട്ടിപ്പ് ഓഫീസിൽനിന്ന് കണ്ടെത്തിയത് ബിഡി എ യുടെ 60 സൈറ്റുകളുടെ രേഖകൾ ആണ്. ഇതിലൂടെ ഏകദേശം 250 കോടിയുടെ തട്ടിപ്പിനാണ് സംഘം പദ്ധതിയിട്ടിരുന്നത്. നിലവിൽ കണ്ടെത്തിയ രേഖകളും അതിലൂടെ പദ്ധതിയിടുന്ന തട്ടിപ്പുകളും സംഘത്തിന്റെ പ്രവർത്തനങ്ങളിലെ ഒരു…

Read More

ബി.എം.ടി.സി.ബസ് തകർത്തു; കർണാടക ബന്ദ് തുടങ്ങി;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : മറാത്ത വികസന ബോർഡ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് ചില കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് നഗരത്തിൽ ജന ജീവിതത്തെ ബാധിച്ചിട്ടില്ല. അതേ സമയം ഹൊസൂർ റോഡിലെ ഹളേ ചന്ദാപുരയിൽ അക്രമികൾ ഒരു ബി.എം ടി.സി.ബസ് തകർത്തു. ചില്ലുകൾ എല്ലാം കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി., ബി.എം.ടി.സി ബസുകളും നമ്മ മെട്രോയും സർവീസ് നടത്തുന്നുണ്ട്. ടാക്സി – ഓട്ടോ സർവ്വീസുകൾ ചെറിയ രീതിയിൽ നടക്കുന്നുണ്ട്. കർണാടക രക്ഷണ വേദികെ ഇന്ന് ഗാന്ധിനഗറിലെ അവരുടെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ വീട്ടിലേക്ക് റാലി നടത്തും…

Read More

പുതുവൽസര ആഘോഷവുമായി ബന്ധപ്പെട്ട് രാത്രി കാല നിരോധനാജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല.

ബെംഗളൂരു : പുതുവൽസര ആഘോഷവുമായി ബന്ധപ്പെട്ട് രാത്രി കാല നിരോധനാജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. കോവിഡ് സാങ്കേതിക ഉപദേശകസമിതി ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട് എന്നാൽ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല. സർക്കാർ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചു. എന്നാൽ, കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഡിസംബർ അവസാന ആഴ്ച രാത്രികാലകർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശത്തെ പിന്തുണച്ച് ആരോഗ്യമേഖലയിലെ നിരവധി വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി ഡോ:കെ. സുധാകർ അടക്കമുള്ളവരും രാത്രികാല കർഫ്യൂവിനെ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോൾ നഗരത്തിൽ ദിവസവും…

Read More
Click Here to Follow Us