ബെംഗളൂരു: മലയാളിവീട്ടമ്മ തുമകൂരുവിൽ കാർ ലോറിയിലിടിച്ച് മരിച്ചസംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കവർച്ച ലക്ഷ്യമിട്ട് മനഃപൂർവം അപകടമുണ്ടാക്കിെയന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12-ഓടെ പുണെ-ബെംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്.
കൊല്ലം പെരിങ്ങാനം മൺറോതുരുത്തിൽ വാഴവിളചെരുവിൽ കോശി മത്തായിയുടെ ഭാര്യ സിജി മത്തായി (40) ആണ് തുമകൂരു സിറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അപകടശേഷം ഇവരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. സമാനരീതയിൽ ഹൈവേകളിൽ നിരവധി കവർച്ചകൾ നടന്നിട്ടുണ്ട്. വാഹനങ്ങൾ അപകടത്തിൽപ്പെടുത്തി സ്വർണവും പണവും കവരുന്നതാണ് രീതി.
16 വർഷമായി പുണെയിലെ ചിഞ്ചുവാഡയിലാണ് സിജിയും കുടുംബവും താമസിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കാറിൽ നാട്ടിലേക്ക് പുറപ്പെട്ടത്. സിറയ്ക്കു സമീപത്തുവെച്ചാണ് അപകടം. ഇടതുവശത്തുനിന്ന് അപ്രതീക്ഷിതമായി കയറിവന്ന ലോറിക്കു പിറകിൽ ഇവരുടെ കാർ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ പ്രദേശവാസികൾ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും സിജിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.