ഇന്ന് 1210 പുതിയ കോവിഡ് രോഗികൾ;1807 ഡിസ്ചാർജ്ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1210 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1807 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.19%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1807 ആകെ ഡിസ്ചാര്‍ജ് : 868471 ഇന്നത്തെ കേസുകള്‍ : 1210 ആകെ ആക്റ്റീവ് കേസുകള്‍ : 18593 ഇന്ന് കോവിഡ് മരണം : 16 ആകെ കോവിഡ് മരണം : 11928 ആകെ പോസിറ്റീവ് കേസുകള്‍ : 899011 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

സഞ്ജന ഗൽറാണിക്ക് ജാമ്യം.

ബെംഗളുരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സാൻഡൽവുഡ് താരം സഞ്ജന ഗൽറാണിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി. മൂന്ന് ലക്ഷം രൂപ കെട്ടിവയ്ക്കണം, എല്ലാ മാസവും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം കർണാടക ഹൈക്കോടതി അനുവദിച്ചത്. നേരത്തേ കേസിൽ തന്നെ പ്രതി ചേർത്തത് തെറ്റെന്ന് കാണിച്ചായിരുന്നു സഞ്ജന ഹൈക്കോടതിയെ സമീപിച്ചത്. അന്ന് ഹൈക്കോടതി സഞ്ജനയുടെ ഹർജി തള്ളിയിരുന്നു. എന്നാൽ ഇത്തവണ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജിയുമായി നടി എത്തിയത്. ഇത് പരിഗണിച്ച കോടതി, മെഡിക്കൽ രേഖകൾ പരിശോധിച്ച…

Read More

‘വർക് ഫ്രം ഹോം’ സംവിധാനം ഏതാനും മാസങ്ങൾ കൂടി തുടർന്നേക്കും

ബെംഗളൂരു: കോവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്തെ വിവര സാങ്കേതിക സ്ഥാപനങ്ങൾ പൊതുവായി സ്വീകരിച്ച് വന്നിട്ടുള്ള വീട്ടിൽ നിന്നും ജോലി ചെയ്യുന്ന (വർക് ഫ്രം ഹോം) സംവിധാനം ഏതാനും മാസങ്ങൾ കൂടി തുടർന്നേക്കും. നിലവിലുള്ള സാഹചര്യത്തിൽ ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ ഐ.ടി. കമ്പനികളോട് ആവശ്യപ്പെടുകയില്ലെന്ന് സർക്കാർ അറിയിച്ചു. ഐ.ടി.കമ്പനികൾ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതും തൊഴിലാളികൾ ഓഫീസിൽ വന്ന് ജോലി ചെയ്യുന്നതും നിർബന്ധമാക്കുവാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് ഉപ മുഖ്യമന്ത്രിയും വിവര സാങ്കേതിക വിഭാഗത്തിന്റെ ചുമതലയുമുള്ള സി.എൻ.അശ്വത് നാരായൺ നിയമസഭയിൽ വ്യക്തമാക്കി. കമ്പനികളാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് എന്നും…

Read More

ഇന്ന് ബി.എം.ടി.സി,കെ.എസ്.ആർ.ടി.സി.ബന്ദ്; വഴിയിൽ കുടുങ്ങി സാധാരണക്കാർ.

ബെംഗളൂരു : ഇന്ന് ബി.എം.ടി.സി,കെ.എസ്.ആർ.ടി.സി.ബന്ദ്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആണ് സമരം. വിവിധ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ഡിപ്പോയിൽ നിന്ന് ബസ് പുറത്തേക്കിറക്കുന്നില്ല. മജസ്റ്റിക്ക്, യശ്വന്ത്പുര, മാർക്കറ്റ് ,ശിവാജി നഗർ, ശാന്തി നഗർ തുടങ്ങിയ ബസ് സ്റ്റാൻ്റുകളിൽ ബസുകൾ വരുന്നില്ല. രാവിലെ വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യാൻ എത്തിയ ആളുകൾ ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. കെ.എസ്.ആർ.ടി.സി. ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്തിയ 3 തൊഴിലാളി നേതാക്കളെ അറസ്റ്റ്…

Read More

ഐഎംഎ പണിമുടക്ക് ആഹ്വാനം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ താൽക്കാലിക വൈദ്യസഹായം തടസപ്പെട്ടേക്കും

ബെംഗളൂരു: ആയുഷ് ഡോക്ടർമാരെ ശസ്ത്രക്രിയകൾ നടത്താൻ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ഡോക്ടർമാരുടെ സമരത്തിന് ഐഎംഎ ആഹ്വാനം ചെയ്തു. കർണാടകയിൽ ഉള്ള സ്വകാര്യ ആശുപത്രികളുടെ സേവനങ്ങൾ ഇതുമൂലം തടസപ്പെട്ടേക്കും. ആഹ്വാനപ്രകാരം ആശുപത്രികളിലെ ഓ പി ഡി. സേവനങ്ങൾ തടസ്സപ്പെടും. കോവിഡ് 19 ചികിത്സകൾ, അടിയന്തര സേവനങ്ങൾ, നിലവിൽ ചികിത്സയിലുള്ള രോഗികളുടെ ചികിത്സകൾ, ഡയാലിസിസ് ഉൾപ്പെടെയുള്ള മറ്റു സേവനങ്ങൾ എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല എന്ന് ഐഎംഎ വക്താവ് അറിയിച്ചു. അതേസമയം ഉയർന്നുവന്നിട്ടുള്ള ഏതു സാഹചര്യവും പരിഹരിക്കുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളണമെന്നും ഇന്ന് ജീവനക്കാർക്ക് അവധി നൽകുന്നത് ഒഴിവാക്കണമെന്നും…

Read More

റോഡ് ഗതാഗത പ്രശ്നങ്ങൾ പോലീസ് കമ്മീഷണറെ നേരിട്ട് അറിയിക്കാൻ അവസരം

ബെംഗളൂരു: സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്, ബെംഗളൂരു സഞ്ചാര സമ്പർക്ക ദിവസമായ ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെ വൈറ്റ് ഫീൽഡ് ട്രാഫിക് പോലീസ് ഓഫീസിൽ ഗതാഗത സംബന്ധമായ പരാതികൾ കേൾക്കുന്നതിനായി എത്തുന്നു. എല്ലാ മാസവും ഒരു ദിവസം ജനസമ്പർക്ക ദിവസമായി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ തീരുമാനിച്ചിരുന്ന തിൻ്റെ ഭാഗമായിട്ടാണ് കമ്മീഷണർ വൈറ്റ് ഫീൽഡിൽ എത്തുന്നത്. പൊതുജനങ്ങൾക്ക് അവരുടേതായ ഗതാഗതപ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനു അവസരമുണ്ടാകും. കഴിഞ്ഞമാസം നടത്തപ്പെട്ട ജനസമ്പർക്ക ദിവസത്തിൽ ഉയർന്നുവന്ന ഗതാഗത സംബന്ധമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഗതാഗതപ്രശ്നങ്ങൾ മാത്രം പരിഹരിക്കുന്നതിനായി ഒരുദിവസം…

Read More

50% രോഗികൾക്കും നിശ്ചിത സമയത്ത് സേവനം ലഭിച്ചില്ല; 108 ആംബുലൻസുകൾ ലക്ഷ്യം കാണുന്നില്ലെന്ന് സി.എ.ജി. റിപ്പോർട്ട്

ബെംഗളൂരു: കാലതാമസമില്ലാതെ അടിയന്തര വൈദ്യസഹായം  ലഭ്യമാക്കുന്നതിനുവേണ്ടി തുടങ്ങിയ 108 ആംബുലൻസുകൾ ലക്ഷ്യം കാണുന്നില്ലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്. നിശ്ചിതസമയത്തിനുള്ളിൽ 50 ശതമാനം രോഗികൾക്കും ആംബുലൻസിന്റെ സേവനം ലഭിച്ചിട്ടില്ലെന്നാണ് സി.എ.ജി.യുടെ കണ്ടെത്തൽ. ഹൃദയാഘാതം, ശ്വസതടസ്സം തുടങ്ങിയ ഘട്ടങ്ങളിൽ ആംബുലൻസ് ആവശ്യപ്പെട്ട് 10 മിനിറ്റിനുള്ളിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ഇത്തരം കേസുകളിൽ 60 ശതമാനം പേർക്കും 10 മിനിറ്റിന് ശേഷമാണ് ആംബുലൻസ് ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2019 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സേവനം ആവശ്യപ്പെട്ടാൽ നഗരപ്രദേശങ്ങളിൽ 20 മിനിറ്റുകൊണ്ടും…

Read More

പർപ്പിൾ ലൈനിൽ മെട്രോ സർവീസ് മുടങ്ങും

ബെംഗളൂരു: ശനിയാഴ്ചയും ഞായറാഴ്ചയും നമ്മ മെട്രോ ഒന്നാംഘട്ടത്തിലെ പർപ്പിൾ ലൈനിൽ (ബൈയപ്പനഹള്ളി-മൈസൂരു റോഡ്) ഭാഗികമായി സർവീസ് മുടങ്ങും. വിജയനഗർ സ്റ്റേഷനും മൈസൂരു റോഡ് സ്റ്റേഷനുമിടയിലാണ് മുടങ്ങുക. ബൈയപ്പനഹള്ളിയിൽ നിന്ന് വിജയനഗർ വരെയുള്ള സർവീസ് പതിവുപോലെ ഉണ്ടാകും. മൈസൂരു റോഡിൽനിന്ന് കെങ്കേരിയിലേക്ക് പാത നീട്ടുന്നതിന്റെ ഭാഗമായി വൈദ്യുതകേബിൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണ് സർവീസ് തടസ്സപ്പെടുന്നതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

Read More

കാറപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചസംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ബെംഗളൂരു: മലയാളിവീട്ടമ്മ തുമകൂരുവിൽ കാർ ലോറിയിലിടിച്ച് മരിച്ചസംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കവർച്ച ലക്ഷ്യമിട്ട് മനഃപൂർവം അപകടമുണ്ടാക്കിെയന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12-ഓടെ പുണെ-ബെംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. കൊല്ലം പെരിങ്ങാനം മൺറോതുരുത്തിൽ വാഴവിളചെരുവിൽ കോശി മത്തായിയുടെ ഭാര്യ സിജി മത്തായി (40) ആണ് തുമകൂരു സിറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അപകടശേഷം ഇവരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. സമാനരീതയിൽ ഹൈവേകളിൽ നിരവധി കവർച്ചകൾ നടന്നിട്ടുണ്ട്. വാഹനങ്ങൾ അപകടത്തിൽപ്പെടുത്തി സ്വർണവും പണവും കവരുന്നതാണ് രീതി. 16 വർഷമായി പുണെയിലെ ചിഞ്ചുവാഡയിലാണ് സിജിയും കുടുംബവും താമസിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കാറിൽ…

Read More
Click Here to Follow Us