മാളിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ മാളിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി. ജെ.പി. നഗർ സ്വദേശി സുഹാസ് അഡിഗയാണ് (21) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ബെന്നാർഘട്ട റോഡിലെ വേഗ സിറ്റി മാളിന്റെ മുകളിലത്തെ നിലയിൽനിന്ന് ചാടിയത്.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ഒട്ടേറെ ആളുകൾ മാളിൽ ഉള്ളസമയത്തായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബികോം വിദ്യാർഥിയായ സുഹാസ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിൽ ജോലി ലഭിക്കാത്തതിനാൽ നിരാശയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts