കണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടി ശരിവച്ച് കോടതി

ബെംഗളൂരു: ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചു വിട്ട നടപടി ഹൈക്കോടതി ശരിവച്ചു.

യാത്രക്കാരിൽ നിന്നും പണം വാങ്ങി ടിക്കറ്റ് നൽകാത്തതിന് 122 തവണ പിടികൂടിയ കണ്ടക്ടർ എൻഎൻ മഹാദേവയ്ക്ക് എതിരെയാണ് നടപടി.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

വീഴ്ച പതിവായതോടെ കർണാടക ആർടിസി നടത്തിയ വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തലുകൾ പിരിച്ചുവിടുന്ന നടപടിയെ സാധൂകരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ആർടിസി ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കണ്ടക്ടർ യാതൊരു സഹതാപവും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts