ബെംഗളൂരു: കര്‍ണ്ണാടകയിലെ മതവിവാദങ്ങളെ തുടർന്ന് നഗ്ഗിക്കേരി ഹനുമന്ത ക്ഷേത്ര പരിസരത്ത് വഴിയോര കച്ചവടം ചെയ്തിരുന്നവരെ ശ്രീരാമ സേന പ്രവര്‍ത്തകര്‍ ആക്രമിക്കുമ്പോൾ പൊലീസ് നോക്കി നിന്നതായി വ്യാപാരിയായ നബിസാബ് കില്ലേദാളിന്റെ പരാതി.
തന്റെ വണ്ടി പ്രവര്‍ത്തകര്‍ തകര്‍ത്തപ്പോള്‍ പൊലീസ് ഒന്നും ചെയ്യാതെ നോക്കി നിന്നതായി നബിസാബ് ആരോപിച്ചു. ഇരുപത് വര്‍ഷത്തിലേറെയായി താന്‍ ക്ഷേത്രപരിസരത്ത് കച്ചവടം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ഏപ്രില്‍ പത്തിനായിരുന്നു ഇദ്ദേഹത്തിന്റെ ഉന്തുവണ്ടികള്‍ തകര്‍ത്ത് വണ്ടിയിലുണ്ടായിരുന്ന തണ്ണിമത്തനുകള്‍ വലിച്ചെറിഞ്ഞു നശിപ്പിച്ചത്.
തുടര്‍ന്ന് രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധി പേര്‍ ഇദ്ദേഹത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. തനിക്ക് പണം നല്‍കി സഹായിച്ച എല്ലാവര്‍ക്കും നബിസാബ് നന്ദി അറിയിച്ചു. ക്ഷേത്ര പരിസരത്ത് വീണ്ടും കച്ചവടം ആരംഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും അറിയിച്ചു.
നഗ്ഗിക്കേരി ക്ഷേത്ര പരിസരത്ത് ആരൊക്കെ സ്റ്റാളുകള്‍ നടത്തണമെന്ന് തീരുമാനിക്കാന്‍ കമ്മിറ്റിയുണ്ട്. മുസ്ലീം വ്യാപാരികള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഉഡുപ്പിയിലെ മാരി ഗുഡി മേളയില്‍ നിന്ന് തുടങ്ങി ഒരുമാസത്തിലേറെയായി ഹിന്ദുത്വ സംഘടനകള്‍ മുസ്ലീം വിരുദ്ധ പ്രചാരണം നടത്തുന്നു. കര്‍ണ്ണാടക ഹിന്ദു മത സ്ഥാപനങ്ങളുടെ ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിയമത്തെ ഹിന്ദുത്വ സംഘടനകള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് നബിസാഹിബ് ആരോപിച്ചു. കച്ചവടം നടത്തരുതെന്ന് ഒരുമാസം മുമ്പ് നോട്ടീസ് നല്‍കിയതായും ശ്രീരാം സേന പറഞ്ഞു.ശേഷമാണ് മറ്റ് പ്രവർത്തിയിലേക്ക് കടന്നതെന്നും ശ്രീരാം സേന പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.