ക്ഷേത്രത്തിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്തു, ഉദ്യോഗസ്ഥൻ പിടിയിൽ

ബെംഗളൂരു: സര്‍ക്കാര്‍ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ നിന്നും 25.50 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ പോലീസ് പിടിയിൽ. ധനവിനിയോഗ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി വെങ്കാരടമണ ഗുരുപ്രസാദാണ്, ബെംഗളൂരു വിധാന സൗധ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം നടന്ന കരഗ മഹോത്സവുമായി ബന്ധപ്പെട്ട ഓഡിറ്റിങ് നടത്തിയപ്പോണ് ക്രമക്കേട് പുറത്തായത്.

സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു അര്‍ബന്‍ ജില്ലാ തഹസില്‍ദാര്‍ എസ്‌ആര്‍ അരവിന്ദ് ബാബു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തത്. വെങ്കാരടമണ അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ, വകുപ്പിന്റെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും 25.50 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. പണം ചെലവായതായി രേഖകളില്‍ കാണിച്ച ശേഷം, ഇയാള്‍ തുക മുഴുവന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് പറയുന്നു.

  പ്രധാനമന്ത്രിയുടെ ഒരൊറ്റ പ്രസ്താവന; ഐടി ഹബ്ബിലെ കെട്ടിട നിർമ്മാതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടം.

ഓഡിറ്റിങ്ങില്‍ തട്ടിപ്പ് പുറത്തായതോടെ, 25.50 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ വെങ്കാരടമണയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബെംഗളൂരു ധര്‍മ്മരായസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന കരഗ ഉത്സവത്തിന് 15.97 ലക്ഷം രൂപ ചെലവഴിച്ചതായി വെങ്കാരടമണ മൊഴി നല്‍കി.

  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."

എന്നാല്‍, തുക ചെലവാക്കിയതിന്റെ വിശദാംശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. ഇയാള്‍ 10 ഗ്രാം സ്വര്‍ണനാണയവും ക്ഷേത്രങ്ങളിലെ ഒടിഞ്ഞ സ്വര്‍ണക്കഷ്ണങ്ങളും തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ
[masterslider id="10"]

Related posts

Click Here to Follow Us