ചേരി ഭവന പദ്ധതിക്ക് മുഖ്യമന്ത്രി ബൊമ്മൈ തുടക്കം കുറിച്ചു

ബെംഗളൂരു: യശ്വന്ത്പൂർ നിയോജക മണ്ഡലത്തിൽ റെയിൽവേ ഓവർ ബ്രിഡ്ജ്, കാൽനട സബ്‌വേ, റെയിൽവേ ലെവൽ ക്രോസ് എന്നിവയുടെ നിർമാണത്തിനായി പട്ടേൽ ബൈരാഹുനുമയ ചേരിയിൽ 60 വീടുകളുടെ നിർമാണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തറക്കല്ലിട്ടു. 

ഡോ.ബി.ആർ.അംബേദ്കറുടെ 131-ാം ജന്മവാർഷികത്തിന്റെ ഭാഗമായി മല്ലേശ്വരം വാർഡ് 55-ൽ 50 ചേരി നിവാസികൾക്കുള്ള ഭവനനിർമ്മാണ നടപടികളും അദ്ദേഹം നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 5.5 കോടി രൂപ ചെലവിൽ 60 വീടുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

44 വീടുകൾ അടങ്ങുന്ന രണ്ടാം ഘട്ടം നാലു കോടി രൂപ ചെലവിലാകും നിർമിക്കുന്നത്. യശ്വന്ത്പുരിലെ റെയിൽവേ മേൽപ്പാലത്തിന് 19.2 കോടിയും റെയിൽവേ ലെവൽ ക്രോസിന് 15 കോടിയും മല്ലേശ്വരം 18-ാം ക്രോസിൽ കാൽനട സബ്‌വേയ്ക്ക് അഞ്ച് കോടിയുമാണ് ചെലവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts