‘പൂക്കി എക്സ്പ്രഷൻ’; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഏറ്റെടുത്ത ‘പൂക്കി’ വീഡിയോയിൽ ഒടുവിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിനിടെ അദ്ദേഹം കാണിച്ച ഒരു പ്രത്യേക ഭാവമാണ് (എക്സ്പ്രഷൻ) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ ആഘോഷിക്കപ്പെടുന്നത്.

വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഉയർന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ ഈ രസകരമായ പ്രതികരണം. ഇതോടെ ‘പൂക്കി മുഖ്യമന്ത്രി’ എന്ന പേരിൽ ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് തരംഗമാവുകയായിരുന്നു. ഇപ്പോഴിതാ ഈ വൈറൽ ചിരിക്ക് പിന്നിലെ യഥാർത്ഥ സന്ദർഭം എന്തെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് വിശദീകരിച്ചിരിക്കുകയാണ്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഒരു ചെറുപ്പക്കാരനാണ് തന്നോട് ചോദ്യം ചോദിച്ചതെന്നും അവനോട് തോന്നിയ വാത്സല്യം കൊണ്ടാണ് താൻ അങ്ങനെ മറുപടി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മകളാണ് തനിക്ക് ഈ വീഡിയോ കാണിച്ചുതന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു പയ്യനാണ് എന്നോട് ആ ചോദ്യം ചോദിച്ചത്. അവനോട് തോന്നിയ വാത്സല്യം കൊണ്ട് കാണിച്ചതാണ് അത്. ‘പേടിക്കേണ്ടെടാ… ശരിയാക്കാം’ എന്ന മട്ടിലാണ് ഞാൻ അങ്ങനെ പ്രതികരിച്ചത്. ചെറുപ്പക്കാരുടെ ഇടയിലെ വലിയൊരു ആഗ്രഹമല്ലേ അത്. എന്റെ മോളോട് സംസാരിക്കുന്നതുപോലെയാണ് അവനോടും സംസാരിച്ചത്. വാക്കല്ലേ പറഞ്ഞത്, അത് ശരിയാക്കി നൽകും,” വി. ഡി. സതീശൻ വ്യക്തമാക്കി. ഈ വീഡിയോയെ ചുറ്റിപ്പറ്റി നിരവധി രസകരമായ ട്രോളുകളും റീലുകളുമാണ് ഇപ്പോൾ സൈബറിടത്തിൽ വൈറലാകുന്നത്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts