ശീതളപാനീയം കുടിച്ച് ഏഴു കുട്ടികൾ മരിച്ചു

ജയ്പുര്‍: ശീതളപാനീയം കുടിച്ച്‌ ഏഴ് കുട്ടികള്‍ മരണപ്പെട്ടു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് സംഭവം.

പ്രാദേശികമായി നിര്‍മിച്ച പാനീയം കുടിച്ചതാണ് കുട്ടികളുടെ മരണത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിലെ കച്ചവടക്കാര്‍ വിറ്റ പാക്കറ്റ് ശീതള പാനീയം കുട്ടികള്‍ കുടിച്ചിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും കുട്ടികളുടെ വീട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന്, ഗ്രാമത്തിലെ വിവിധ കച്ചവടക്കാരില്‍നിന്ന് ശേഖരിച്ച പാനീയം മെഡിക്കല്‍ സംഘം പരിശോധനക്കയച്ചിരിക്കുകയാണ്. ഇവയുടെ വില്‍പന താത്കാലികമായി നിര്‍ത്തിവെക്കാന്‍ പോലീസ് നിർദേശിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

എന്നാല്‍, കുട്ടികള്‍ മരണപ്പെട്ടത് ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ലെന്നു രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ പറഞ്ഞു. മെഡിക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം കുട്ടികള്‍ക്ക് വൈറല്‍ അണുബാധയുണ്ടായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts