സെപ്റ്റിക് ടാങ്കിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു; രണ്ടുപേർക്ക് സസ്പെന്ഷൻ

ചെന്നൈ : പഞ്ചായത്ത് ഓഫീസിലെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ രണ്ടുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ശാസ്തിരമ്പക്കം ഗ്രാമത്തിലെ മണികണ്ഠന്റെ മകൻ ആറുവയസ്സുകാരൻ പ്രദീപാണ് തുറന്നുകിടന്ന ടാങ്കിൽ വീണു മരിച്ചത്. പഞ്ചായത്ത് ഓഫീസ് വളപ്പിലെ ആർ.ഒ. പ്ലാന്റിൽനിന്ന് കുടിവെള്ളമെടുക്കാൻ മകനോടൊപ്പം വന്നതായിരുന്നു മണികണ്ഠൻ. വെള്ളമെടുത്ത് തിരിച്ചുവന്നപ്പോൾ മകനെ കണ്ടില്ല. അന്വേഷണത്തിനൊടുവിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് തുറന്നുകിടക്കാന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലെ ചെങ്കൽപ്പെട്ട് ജില്ലയിലെ വെങ്കടപുരം പഞ്ചായത്ത് സെക്രട്ടറിക്കും കുടിവെള്ള ടാങ്കിന്റെ ഓപ്പറേറ്ററെയും സസ്പെന്ഡ് ചെയ്തത്

Read More

അഞ്ചുവയസുകാരിയെ അമ്മ നാലാം നിലയിൽ നിന്നും എറിഞ്ഞു കൊന്നു

ബെംഗളൂരു: അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ താഴേക്ക് എറിഞ്ഞു കൊന്നു. ദാരുണമായ സംഭവത്തിന്റെ സിസിടിവിയിൽ ദൃശ്യങ്ങൾ പുറത്ത് വന്നു. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതൽ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു ഫാക്ടറി സ്‌റ്റേഷനിൽ കുട്ടിയെ അവർ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു.  നാലാം…

Read More

നൂഡിൽസ് കഴിച്ച് 2 വയസുകാരന്റെ മരണം, അമ്മയുടെ മൊഴിയിൽ ദുരൂഹത

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നൂഡില്‍സ് കഴിച്ച രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ ഒടിവുകളും മുറിവുകളും കണ്ടെത്തി. ഭക്ഷ്യവിഷബാധയാകാം മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള തലക്കുടി സ്വദേശികളായ ശേഖര്‍-മഹാലക്ഷ്‌മി ദമ്പതികളുടെ ഇളയ മകൻ സായ്‌ തരുണ്‍ ആണ് മരണപ്പെട്ടത്. ശനിയാഴ്‌ച നൂഡില്‍സ്‌ കഴിച്ചതിന് ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് അമ്മ മൊഴി നൽകിയിരുന്നത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. അമ്മയുടെ മൊഴിയില്‍ ദുരൂഹതയുള്ളതയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്‌. തലേദിവസം ഉണ്ടാക്കിയ നൂഡില്‍സ് കഴിച്ചതിന്…

Read More

ഒരു മണിക്കൂർ പോലീസ് തടഞ്ഞു വച്ചു, ചികിത്സ വൈകി  പിഞ്ചു കുഞ്ഞു മരിച്ചു

ഹൈദരാബാദ് : തെലങ്കാനയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ട്രാഫിക് പോലീസ് ഒരു മണിക്കൂറോളം വാഹനം തടഞ്ഞിട്ടതിനെ തുടര്‍ന്ന് ചികിത്സ വൈകിയതാണ് മരണ കാരണം. തെലങ്കാന സ്വദേശി സരസ്വതിയുടെ മകന്‍ രേവന്താണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ജങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അവിടെയുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുഞ്ഞിനെ ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ യാദഗിരിഗുട്ടയില്‍ വെച്ച്‌ പോലീസ് തടയുകയും ഡ്രൈവര്‍ സീറ്റ്ബെല്‍റ്റിടാത്തതിന് 1000 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും…

Read More

ശീതളപാനീയം കുടിച്ച് ഏഴു കുട്ടികൾ മരിച്ചു

ജയ്പുര്‍: ശീതളപാനീയം കുടിച്ച്‌ ഏഴ് കുട്ടികള്‍ മരണപ്പെട്ടു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് സംഭവം. പ്രാദേശികമായി നിര്‍മിച്ച പാനീയം കുടിച്ചതാണ് കുട്ടികളുടെ മരണത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിലെ കച്ചവടക്കാര്‍ വിറ്റ പാക്കറ്റ് ശീതള പാനീയം കുട്ടികള്‍ കുടിച്ചിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും കുട്ടികളുടെ വീട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന്, ഗ്രാമത്തിലെ വിവിധ കച്ചവടക്കാരില്‍നിന്ന് ശേഖരിച്ച പാനീയം മെഡിക്കല്‍ സംഘം പരിശോധനക്കയച്ചിരിക്കുകയാണ്. ഇവയുടെ വില്‍പന താത്കാലികമായി നിര്‍ത്തിവെക്കാന്‍ പോലീസ് നിർദേശിച്ചിട്ടുണ്ട്. എന്നാല്‍, കുട്ടികള്‍ മരണപ്പെട്ടത് ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ലെന്നു…

Read More
Click Here to Follow Us