സെപ്റ്റിക് ടാങ്കിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു; രണ്ടുപേർക്ക് സസ്പെന്ഷൻ

ചെന്നൈ : പഞ്ചായത്ത് ഓഫീസിലെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ രണ്ടുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ശാസ്തിരമ്പക്കം ഗ്രാമത്തിലെ മണികണ്ഠന്റെ മകൻ ആറുവയസ്സുകാരൻ പ്രദീപാണ് തുറന്നുകിടന്ന ടാങ്കിൽ വീണു മരിച്ചത്.

പഞ്ചായത്ത് ഓഫീസ് വളപ്പിലെ ആർ.ഒ. പ്ലാന്റിൽനിന്ന് കുടിവെള്ളമെടുക്കാൻ മകനോടൊപ്പം വന്നതായിരുന്നു മണികണ്ഠൻ. വെള്ളമെടുത്ത് തിരിച്ചുവന്നപ്പോൾ മകനെ കണ്ടില്ല. അന്വേഷണത്തിനൊടുവിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ടാങ്ക് തുറന്നുകിടക്കാന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലെ ചെങ്കൽപ്പെട്ട് ജില്ലയിലെ വെങ്കടപുരം പഞ്ചായത്ത് സെക്രട്ടറിക്കും കുടിവെള്ള ടാങ്കിന്റെ ഓപ്പറേറ്ററെയും സസ്പെന്ഡ് ചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts