പുള്ളിപ്പുലികൾക്കും കടുവകൾക്കും പുനരധിവാസ കേന്ദ്രങ്ങൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: സംഘർഷ മേഖലകളിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലികൾക്കും കടുവകൾക്കും ഒന്നിലധികം പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കർണാടക വനംവകുപ്പ് പദ്ധതിയിടുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സൗകര്യങ്ങൾ വകുപ്പ് പഠിക്കുന്നുണ്ട്,

കേന്ദ്രങ്ങൾക്കായുള്ള അന്തിമ നിർദ്ദേശം ഉടൻ സർക്കാരിന് സമർപ്പിക്കും. മൃഗങ്ങൾക്ക് പരിചരണവും ദീർഘകാല പുനരധിവാസവും നൽകുകയെന്ന ലക്ഷ്യത്തോടെ 200 മുതൽ 250 വരെ പുള്ളിപ്പുലികളെ പാർപ്പിക്കാൻ ശേഷിയുള്ള നിരവധി പുള്ളിപ്പുലി സങ്കേതങ്ങൾ നിർമ്മിക്കാനാണ് പദ്ധതി.

  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,

പുള്ളിപ്പുലി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനും പിടികൂടിയ പുള്ളിപ്പുലികളെ മാറ്റിസ്ഥാപിക്കുന്ന രീതി ഉപേക്ഷിക്കാനുമുള്ള കൺസർവേഷൻ ബയോളജിസ്റ്റ് സഞ്ജയ് ഗുബ്ബിയുടെ ആഹ്വാനത്തെ തുടർന്നാണ് ഈ നീക്കം. പുള്ളിപ്പുലികളും മനുഷ്യരും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ ട്രാൻസ്‌ലോക്കേഷൻ ഫലപ്രദമല്ലെന്ന് ഡിപ്പാർട്ട്‌മെന്റ് സമ്മതിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന മുറയ്ക്ക് ഈ മൃഗങ്ങളെ വന്ധ്യംകരണം ചെയ്യുന്നതും പരിഹാരമായി പരിഗണിക്കാനും വകുപ്പിന് പദ്ധതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us