സ്വവര്‍ഗാനുരാഗ പ്രണയകഥയുമായി ‘ഇവിടെ’

ദീപ എസ്തർ, മിഥില വേണുഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേഷ്മ ശിവകുമാർ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘ഇവിടെ’.

സ്ത്രീകളോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.  ജോ എന്ന നായികയുടെ ആത്മസംഘർഷത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ദീപ എസ്തറാണ് ചിത്രത്തില്‍ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  താൻ ലെസ്ബിയനാണെന്ന കാര്യം സുഹൃത്തിനോട് പറയാന്‍ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

ഡൽഹി രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് ചിത്രം പരിഗണിക്കപ്പെട്ടിരുന്നു. രേഷ്മ ശിവകുമാർ കഥയെഴുതിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിതേഷാണ്.

സ്വവർഗാനുരാഗം കുറ്റകരമാക്കുന്ന ഐപിസി 377ആം വകുപ്പ് റദ്ദാക്കി സുപ്രീം കോടതിയുടെ ചരിത്ര വിധി വന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയം പ്രമേയമാക്കി അണിയറപ്രവർത്തകർ രംഗത്തുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
[masterslider id="10"]

Related posts

Click Here to Follow Us