ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യൂ… കാഷ് ബാക്കും കിഴിവും നേടൂ …

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാഷ് ബായ്ക്കും കിഴിവുകളും ഓഫര്‍ ചെയ്ത് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകള്‍. ഐആര്‍സിടിസി വഴി ബുക്ക് ചെയ്ത് മൊബിക്വിക് വാലറ്റുവഴി പണം അടയ്ക്കുമ്പോള്‍ പത്ത് ശതമാനം കിഴിവാണ് ലഭിക്കുക.

പുതിയ ഐര്‍സിടിസിയുടെ വെബ് സൈറ്റ്, ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈ കിഴിവ് ലഭിക്കും.മൊബിക്വിക്കിന് പിന്നാലെ പേ ടിഎം, ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഫോണ്‍പെ എന്നിവയും ആകര്‍ഷകമായ ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 100 രൂപ കാഷ് ബായ്ക്കാണ് പേ ടിഎം ഓഫര്‍ചെയ്യുന്നത്. പേ ടിഎം ആപ്പ് വഴി ബുക്ക് ചെയ്യുമ്പോഴാണ് ഈ ഓഫര്‍ ലഭിക്കുക. സമാനമായ ഓഫറാണ് ഫോണ്‍പെയും നല്‍കുന്നത്. ആദ്യത്തെ രണ്ട് ബുക്കിംഗിനാണ്  50 രൂപവീതം ഫോണ്‍ പെ നല്‍കുന്നത്.

എസ്ബിഐയുടെ ഐര്‍സിടിസി കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുമ്പോള്‍ പത്തുശതമാനംവരെ വാല്യു ബായ്ക്ക് ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. കാര്‍ഡ് ഉപയോഗിച്ച് എപ്പോള്‍ ബുക്ക് ചെയ്താലും 1.8 ശതമാനംവരെ ലാഭിക്കുകയും ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
[masterslider id="10"]

Related posts