കർണാടകയിൽ ഓടയിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ പട്ടണത്തിൽ കവിഞ്ഞൊഴുകുന്ന അഴുക്കുചാലിൽ വീണ് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു. ഭട്കൽ ടൗണിലെ ആസാദ് നഗറിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന തൗസീഫിന്റെയും അർജുവിന്റെയും കുട്ടിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഓടയിൽ വീണത്. കുട്ടി വീഴുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങൾ ഉടൻ തന്നെ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർക്ക് കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

Read More
Click Here to Follow Us