കൈക്കൂലി ആരോപണത്തെ തുടർന്ന് യെദിയൂരപ്പക്കെതിരെ ഹൈ കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റിയുടെ ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന ഹർജിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കും മകൻ ബി.വൈ. വിജയേന്ദ്ര, മുൻ മന്ത്രി എസ്.ടി. സോമശേഖർ എന്നിവർക്കും കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു.

ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കുന്നതിന് സ്വകാര്യ കമ്പനിയിൽ നിന്ന് 12.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഹർജിയിൽ ആരോപിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ ടി.ജെ. അബ്രാഹം ആണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. സുനിൽ ദത്ത് യെദിയൂരപ്പാക്കും മകനുമെതിരെ വിശദീകരണമാവശ്യപ്പെട്ട് നോട്ടീസയക്കാൻ ഉത്തരവിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അമ്മയാണോ? ഒറ്റയ്ക്കല്ല ഈ യാത്ര; ആകുലതകൾ മാറ്റാൻ ബെംഗളൂരുവിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന് അറിയാമോ?
  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us