കർണാടകയിൽ ഇന്ന് 1769 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1769 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1714 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.04/%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1714 ആകെ ഡിസ്ചാര്‍ജ് : 2850717 ഇന്നത്തെ കേസുകള്‍ : 1769 ആകെ ആക്റ്റീവ് കേസുകള്‍ : 24305 ഇന്ന് കോവിഡ് മരണം : 30 ആകെ കോവിഡ് മരണം : 36680 ആകെ പോസിറ്റീവ് കേസുകള്‍ : 2911727 ഇന്നത്തെ പരിശോധനകൾ :…

Read More

കേരളത്തിൽ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,478 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കൈക്കൂലി ആരോപണത്തെ തുടർന്ന് യെദിയൂരപ്പക്കെതിരെ ഹൈ കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റിയുടെ ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന ഹർജിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കും മകൻ ബി.വൈ. വിജയേന്ദ്ര, മുൻ മന്ത്രി എസ്.ടി. സോമശേഖർ എന്നിവർക്കും കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഭവന പദ്ധതികൾക്കായുള്ള കരാർ അനുവദിക്കുന്നതിന് സ്വകാര്യ കമ്പനിയിൽ നിന്ന് 12.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഹർജിയിൽ ആരോപിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ ടി.ജെ. അബ്രാഹം ആണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. സുനിൽ ദത്ത് യെദിയൂരപ്പാക്കും…

Read More

പുതിയ മന്ത്രിസഭ: 29 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ 29 കാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോവിന്ദ് കർജോൾ, കെഎസ് ഈശ്വരപ്പ, ആർ അശോകൻ, ശ്രീരാമുലു എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ബൊമ്മൈ പങ്കെടുത്തു. പതിവിൽ നിന്നു വ്യത്യസ്തമായി പലരും കർഷകരുടെയും ദൈവങ്ങളുടെയും ഗോമൂത്രത്തിന്റെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആനന്ദ് സിംഗ്, വിജയനഗര വിരുപാക്ഷന്റെയും ‘തായി’ (അമ്മ) ഭുവനേശ്വരിയുടെയും (കർണാടകയിലെ ഒരു ആദരണീയ ദേവത) നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ബൊമ്മൈയുടെ എട്ട് മന്ത്രിമാർ…

Read More

50 % നഗരവാസികൾക്കും അടുത്ത രണ്ടു മാസത്തിനുള്ളിൽ രണ്ടു ഡോസ് വാക്സിൻ നല്കിയിരിക്കും; ബി.ബി.എം.പി

ബെംഗളൂരു: അടുത്ത രണ്ട് മാസത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യയുടെ 50% പേർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ശ്രമിക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ബി.ബി.എം.പി പറഞ്ഞു. ഇതുവരെ, ബെംഗളൂരുവിലെ ഏകദേശം 18% ജനങ്ങൾക്കും കോവിഡ് വാക്സിൻ രണ്ട് ഡോസുകളും നൽകിയിട്ടുണ്ട്, അതേസമയം 62% പേർക്ക് മുകളിൽ ആദ്യ ഡോസ് ലഭിച്ചുവെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ബി.ബി.എം.പിയുടെ അഭിപ്രായത്തിൽ, ലക്ഷ്യം നിറവേറ്റുന്നതിന്, ബെംഗളൂരുവിന് എല്ലാ ദിവസവും “ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ ഡോസുകൾ” ആവശ്യമാണ്. ആവശ്യം നിറവേറ്റുന്നതിനായി, വിതരണം…

Read More

ടോക്കിയോയിൽ വീണ്ടും പെൺകരുത്ത് ; ബോക്സിങ്ങിൽ ഇന്ത്യയുടെ ലൊവ്ലിന ബോർഗോ ഹെയ്ന് വെങ്കലം

ടോക്കിയോ: ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡൽ. ബോക്സിങ് വനിതായിനത്തിൽ ലൊവ്‌ലിന ബോര്‍ഗൊ ഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലൊവ്‌ലിനക്ക് മെഡല്‍ ലഭിച്ചത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വാങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു. ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം…

Read More

കർണാടകയിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിക്കും; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഇന്ന് ഉച്ചയ്ക്ക് ശേഷം തന്റെ പുതിയ മന്ത്രിസഭ പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇന്നലെയും മിനിഞ്ഞാന്നും മന്ത്രിസഭ വിപുലീകരണവുമായി ബന്ധപ്പെട്ട് താൻ ഹൈക്കമാന്റുമായി വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയുടെ രാജിയെ തുടർന്ന് കഴിഞ്ഞയാഴ്ച ബി.ജെ.പി നിയമസഭാ കക്ഷിയുടെ യോഗത്തിനു ശേഷം കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ്‌ ബൊമ്മൈ ജൂലൈ 28 നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ട് തവണ ദില്ലി സന്ദർശിച്ചു. 22 മുതൽ 24 മന്ത്രിമാർ വരെ പുതിയ…

Read More

താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു അപകടം; വാഹനഗതാഗതം താത്കാലികമായി സ്തംഭിച്ചു

ബെംഗളൂരു: വയനാട് – കോഴിക്കോട് പാതയിൽ താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് സാരമായ പരിക്കുകൾ ഒന്നും ഇല്ലെന്നും എല്ലാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ എട്ട് മാണിയോട് കൂടിയാണ് അംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും തമ്മിൽ കൂട്ടി മുട്ടുകയായിരുന്നു. അപകടത്തെ തുടർന്ന് വാഹനഗതാഗതം താത്കാലികമായി സ്തംഭിച്ചു. ക്രൈൻ ഉപയോഗിച്ച് അപകടത്തിൽ പെട്ട വണ്ടികൾ സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഉടൻ വാഹന ഗതാഗതം പുനഃസ്ഥാപിക്കുമെന്നും…

Read More

സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്; രണ്ടു മലയാളികൾ കൂടെ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവിൽ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ കേസിൽ രണ്ടു മലയാളികളെ കൂടി മൈസൂരു പോലീസ് അറസ്റ്റുചെയ്തു. ആദ്യം അറസ്റ്റിലായ ഷമീമിന്റെ കൂട്ടാളികളായ കോഴിക്കോട് സ്വദേശികൾ അഷ്‌റഫ്, ജിതിൻ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഷമീമിനെ (26) കഴിഞ്ഞ ഞായറാഴ്ചയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഷമീമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെയും പിടികൂടിയത്. മൈസൂരുവിലെ വാടകക്കെടുത്ത വീട്ടിലാണ് ഷമീം സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയിരുന്നത്. നഗരത്തിൽ മറ്റു പലയിടങ്ങളിലും എക്സ്‌ചേഞ്ച് നടത്താൻ ഇവർ വീടുകൾ വാടകയ്ക്കെടുത്തിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ…

Read More

ആഫ്രിക്കൻ പൗരന്മാരുടെ പ്രതിഷേധ ധർണ; പോലീസ് ഇടപെടലിനെ പ്രശംസിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരം നഗരത്തിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആഫ്രിക്കൻ പൗരൻ ജോൺ (27) പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ട സംഭവം ഇനി ബെംഗളൂരു സിറ്റി പോലീസിന്റെ സി.ഐ.ഡി വിഭാഗം അന്വേഷിക്കുമെന്ന് കമ്മിഷണർ കമൽ പന്ത് അറിയിച്ചു . ജോൺ കസ്റ്റഡിയിൽ വെച്ച് ഹൃദായാഘാദം മൂലമാണ് മരണപെട്ടതെന്നു പോലീസ് പറഞ്ഞു. ജോണിന്റെ ശരീരത്തിൽ യാതൊരുവിധ പരിക്കുകളുമില്ലെന്ന് മൃതദേഹം പരിശോധന നടത്തിയ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജോണിന്റെ മരണത്തെ തുടർന്ന് നഗരത്തിൽ ആഫ്രിക്കൻ പൗരന്മാർ നടത്തിയ പ്രതിഷേധവും പോലീസ് സ്റ്റേഷൻ ധർണയും അക്രമാസക്തമായി.…

Read More
Click Here to Follow Us