നാലു പതിറ്റാണ്ടിന് ശേഷം ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ : ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍  ഇന്ത്യയ്ക്ക് വെങ്കലം. ആവേശകരമായ മല്‍സരത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിങ് രണ്ടു ഗോള്‍ നേടി. നാലു പതിറ്റാണ്ടിന് ശേഷമാണ് ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അത്യന്തം ആവേശകരമായ മല്‍സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് രക്ഷയായത്. തീമൂറിലൂടെ ആദ്യം ഗോളടിച്ച് ജര്‍മ്മനിയാണ് മുന്നിലെത്തിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഇതിനുപിന്നാലെ ഫര്‍ക്കിലൂടെ…

Read More

ടോക്കിയോയിൽ വീണ്ടും പെൺകരുത്ത് ; ബോക്സിങ്ങിൽ ഇന്ത്യയുടെ ലൊവ്ലിന ബോർഗോ ഹെയ്ന് വെങ്കലം

ടോക്കിയോ: ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡൽ. ബോക്സിങ് വനിതായിനത്തിൽ ലൊവ്‌ലിന ബോര്‍ഗൊ ഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലൊവ്‌ലിനക്ക് മെഡല്‍ ലഭിച്ചത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വാങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു. ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം…

Read More
Click Here to Follow Us