വോട്ടെടുപ്പ് ദിനം മതം പറഞ്ഞ് വോട്ട് പിടിച്ചു; തേജസ്വി സൂര്യക്കെതിരെ പരാതി

ബെംഗളൂരു: വോട്ടെടുപ്പ് ദിനത്തിൽ മതം പറഞ്ഞ് വോട്ടു പിടിച്ചതിന്റെ പേരിൽ സിറ്റിങ് എം.പിയും ബംഗളൂരു സൗത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ തേജസ്വി സൂര്യക്കെതിരെ കേസ്.

സൂര്യ മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതിയിലാണ് നടപടി.

മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വിഡിയോ എക്സിൽ പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബംഗളൂരു ജയനഗർ പോലീസ് സ്റ്റേഷനിൽ തേജസ്വിക്കെതിരെ പരാതി ലഭിച്ചിരുന്നു.

ബംഗളൂരു സൗത്ത് ഉൾപ്പെടെ 14 സീറ്റുകളിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

ബാക്കിയുള്ള 14 സീറ്റുകളിൽ മേയ് ഏഴിനാണ് വോട്ടെടുപ്പ്.

2019ൽ മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെ 3.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തോൽപിച്ചാണ് സൂര്യ ആദ്യമായി പാർലമെന്റിലെത്തിയത്.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 18 ഡിഗ്രിയിലേക്ക് താഴ്ന്ന് താപനില
[masterslider id="10"]

Related posts