വിൽപ്പനയിൽ റെക്കോഡ്; നന്ദിനി ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റർ പാലും 16.5 ലക്ഷം ലിറ്റർ തൈരും

milk

ബെംഗളൂരു : കടുത്തചൂട് തുടരുന്നതിനിടെ റെക്കോഡ് വിൽപ്പനയുമായി കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്.) നന്ദിനി ബ്രാൻഡ് ഉത്പന്നങ്ങൾ.

ഈ മാസം ഒറ്റദിവസം 51 ലക്ഷം ലിറ്റർ പാലും 16.5 ലക്ഷം ലിറ്റർ തൈരും വിറ്റാണ് റെക്കോഡിട്ടത്.

ചൂടുകൂടിയതാണ് വിൽപ്പന വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് കെ.എം.എഫ്. മാനേജിങ് ഡയറക്ടർ എം.കെ. ജഗദീഷ് പറഞ്ഞു.

  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?

എപ്രിൽ ഒൻപതിനും 15-നും ഇടയിൽ ഉഗാദി, രാമനവമി, ഈദുൽഫിത്തർ തുടങ്ങിയ ആഘോഷങ്ങൾ വന്നതും വിൽപ്പന വർധിക്കാൻ ഇടയായി.

നന്ദിനി ഐസ്‌ക്രീമുകളുടെ വിൽപ്പനയിലും കഴിഞ്ഞവർഷത്തെക്കാൾ 40 ശതമാനം വർധനയുണ്ടായതായി കെ.എം.എഫ്. അറിയിച്ചു.

നേരത്തേ നന്ദിനി പാലിന്റെ ഒറ്റദിവസത്തെ ഏറ്റവുംകൂടിയ വിൽപ്പന 44 ലക്ഷം ലിറ്ററായിരുന്നു. . ഏപ്രിലിൽ കനത്ത ചൂടുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഫെബ്രുവരിയിൽത്തന്നെ മുൻകരുതലുകളെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി
[masterslider id="10"]

Related posts