നാലു പതിറ്റാണ്ടിന് ശേഷം ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ : ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍  ഇന്ത്യയ്ക്ക് വെങ്കലം. ആവേശകരമായ മല്‍സരത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിങ് രണ്ടു ഗോള്‍ നേടി.

നാലു പതിറ്റാണ്ടിന് ശേഷമാണ് ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അത്യന്തം ആവേശകരമായ മല്‍സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് രക്ഷയായത്.

തീമൂറിലൂടെ ആദ്യം ഗോളടിച്ച് ജര്‍മ്മനിയാണ് മുന്നിലെത്തിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഇതിനുപിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1 ന് ആധിപത്യം നേടി. എന്നാല്‍ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാൻജീത് സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രൂപീന്ദർപാൽ സിങ്, ഹാർദിക് സിങ്, ഹർമൻപ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ജർമനിയ്ക്കായി ടിമർ ഓറസ്, ബെനെഡിക്റ്റ് ഫർക്ക്, നിക്ലാസ് വെലെൻ, ലൂക്കാസ് വിൻഡ്ഫെഡർ എന്നിവർ സ്കോർ ചെയ്തു.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ പി. ആർ. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
[masterslider id="10"]

Related posts