നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ വരുന്നവരെ പരിശോധിച്ച് ഫലം വരുന്നത് വരെ താമസിപ്പിക്കാൻ സൗജന്യ ഹോട്ടൽ സൗകര്യമൊരുക്കി സർക്കാർ.

quarantine

ബെംഗളൂരു: കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽ നിന്നും 72 മണിക്കൂർ മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റില്ലാതെ നഗരത്തിലെത്തുന്നവർക്ക് ക്വാറൻ്റീനിൽ കഴിയാൻ എട്ട് ഹോട്ടലുകൾ ഏർപ്പാടാക്കി ബി.ബി.എം.പി.

ഈ ഹോട്ടലുകളിലെ താമസം സൗജന്യമായിരിക്കും.

നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നഗരത്തിലെത്തുമ്പോൾ നടത്തുന്ന കോവിഡ് പരിശോധനയുടെ ഫലം ലഭിക്കുന്നതുവരെയാണ് ഹോട്ടലുകളിൽ കഴിയേണ്ടത്.

ഈ പട്ടികയിലുള്ള ഹോട്ടലുകളിലല്ലാതെ മറ്റ് ഹോട്ടലുകളിലും കഴിയാൻ അവസരമുണ്ട് എന്നാൻ ഇതിന്റെ ചെലവ് സ്വയം വഹിക്കേണ്ടിവരും.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

കഴിഞ്ഞദിവസങ്ങളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയെത്തിയവർക്ക് പരിശോധനാഫലം ലഭിക്കുന്നതുവരെ താമസസ്ഥലത്ത് ക്വാറൻ്റീൽ കഴിയാനായിരുന്നു നിർദ്ദേശം.

ഇനിയുള്ള ദിവസങ്ങളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ റെയിൽവേ സ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്നവരിൽ നിന്ന് സ്രവ സാംപിളുകൾ ശേഖരിച്ചശേഷം തൊട്ടടുത്ത ഹോട്ടലുകളിലെത്തിക്കാനാണ് ബി.ബി.എം.പി. ആരോഗ്യവിഭാഗം ലക്ഷ്യമിടുന്നത്.

ഇതിനായി പ്രത്യേകം വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും സ്രവ സാംപിളുകൾ ശേഖരിക്കാനും കൂടുതൽ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
[masterslider id="10"]

Related posts