ഇപിയെ മാത്രമല്ല കേരളത്തിലെ എല്ലാ കോൺഗ്രസ്‌ എംപി മാരെയും കണ്ടിരുന്നു; ജാവദേക്കർ 

തിരുവനന്തപുരം: നേതാക്കളുടെ ബിജെപി പ്രവേശവും അതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തല്‍.

കേരളത്തില്‍ ഇപി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോണ്‍ഗ്രസ് എംപിമാരെയും താൻ കണ്ടിരുന്നുവെന്നും ജാവദേക്കർ പറഞ്ഞു.

കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് എന്ന നിലയിലാണ് പ്രകാശ് ജാവദേക്കർ ഇവിടെ എത്തുന്നത്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ഈ സമയത്ത് താൻ സിപിഎം, സിപിഐ നേതാക്കളുമായും കോണ്‍ഗ്രസ് എംപിമാരുമായും കൂടിക്കാഴ്‌ച നടത്തിയെന്നാണ് ജാവദേക്കർ അവകാശപ്പെടുന്നത്.

കേരളത്തില്‍ സിപിഎമ്മിന് ഒരു എംപി മാത്രമാണുള്ളതെന്ന് പറഞ്ഞ ജാവദേക്കർ ബാക്കിയുള്ളവരെ കണ്ടിരുന്നു എന്നും വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കള്‍ പരസ്‌പരം നടത്തുന്ന കൂടിക്കാഴ്‌ചകളില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ ചോദിക്കുകയുണ്ടായി.

എന്നാല്‍ ഇപി ജയരാജനുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ആ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പോട് കൂടി അവസാനിച്ചെന്നായിരുന്നു ജാവദേക്കറുടെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
[masterslider id="10"]

Related posts